സിനിമാക്കാര്‍ എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍; പൗരത്വ നിയമത്തിന് എതിരെ പ്രതികരിക്കാന്‍ ഭയം: രൂക്ഷ വിമര്‍ശനവുമായി അടൂര്‍

സിനിമാക്കാര്‍ എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍; പൗരത്വ നിയമത്തിന് എതിരെ പ്രതികരിക്കാന്‍ ഭയം: രൂക്ഷ വിമര്‍ശനവുമായി അടൂര്‍

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതികരിക്കാത്ത സിനിമ പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാപ്രവര്‍ത്തകര്‍ക്ക് പൗരത്വ നിയമത്തിന് എതിരെ പ്രതികരിക്കാന്‍ ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാര്‍. സിനിമാപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. 

പൗരത്വ നിയമത്തില്‍ അഭിപ്രായം രേഖപ്പെടുത്തി ആഷിഖ് അബു, പാര്‍വതി തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ആഷിഖ് അബുവും നിമിഷ സജയനും അടങ്ങുന്ന ഒരുസംഘം സിനിമാ പ്രവര്‍ത്തകര്‍ നിയമത്തിന് എതിരായി കൊച്ചിയില്‍ സംഘടിപ്പിച്ച സമരത്തിലും പങ്കെടുത്തിരുന്നു.  പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിച്ചതിനെ എതിര്‍ത്ത് മലയാള സിനിമയിലെ യുവതാരങ്ങളും മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ചില താരങ്ങളും രംഗത്ത് വന്നിരുന്നു. 

നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെയും ഭരണകക്ഷിയായ ബിജെപിയുടെയും നയങ്ങളെ വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ ആശങ്കയറിയിച്ച് അടൂരും മറ്റു ചില സിനിമാ പ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com