'വെടിവെക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ അറിഞ്ഞിരിക്കുന്നത് നല്ലതാ': റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്ത് മമ്മൂട്ടി

ആലപ്പുഴ ജില്ലാ റൈഫിള്‍ അസോസിയേഷനില്‍ മമ്മൂട്ടി അംഗത്വമെടുത്തു
'വെടിവെക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ അറിഞ്ഞിരിക്കുന്നത് നല്ലതാ': റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്ത് മമ്മൂട്ടി

ആലപ്പുഴ; സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ ആവേശം നിറക്കുന്നത് തോക്കും വെടിവെപ്പുമെല്ലാമാണ്. അങ്ങനെ നിരവധി സിനിമകളില്‍ സൂപ്പര്‍താരങ്ങള്‍ ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തോക്ക് ശരിക്കൊന്നും പിടിക്കാന്‍ പോലും ഇവര്‍ക്ക് അറിയണമെന്നില്ല. എന്നാല്‍ അങ്ങനെയുള്ളവരുടെ കൂട്ടത്തില്‍ ഇനി മമ്മൂട്ടിയുടെ പേരുവേണ്ട. വെടിവെക്കാനുള്ള തയാറെടുപ്പിലാണ് താരം. 

ആലപ്പുഴ ജില്ലാ റൈഫിള്‍ അസോസിയേഷനില്‍ മമ്മൂട്ടി അംഗത്വമെടുത്തു. ഇന്ന് രാവിലെ ചേര്‍ത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണ് താരം അംഗത്വമെടുത്തത്. തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരും താരത്തിനൊപ്പമുണ്ടായിരുന്നു. ഷൂട്ടിങ് പഠിക്കുന്നുണ്ടെങ്കിലും തനിക്ക് തോക്ക് ലൈസന്‍സ് ഇല്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. 

'ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ. വെടിവെക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ അറിഞ്ഞിരിക്കുന്നത് നല്ലതാണ്' മമ്മൂട്ടി പറഞ്ഞു. തോക്ക് ലൈസന്‍സില്ലെന്നും ആലപ്പുഴയില്‍ ഇത്ര കാര്യമായി റൈഫിള്‍ ക്ലബ് നടത്തുമ്പോള്‍ അതില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.  സിനിമയില്‍ വെടിവെപ്പിന് പിന്തുണച്ച രണ്‍ജി പണിക്കരുടെ ചെറിയ സ്വാധീനവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com