'അന്നബെല്ലയുമായുള്ള പ്രണയം തകര്‍ന്നു, ഞാന്‍ ഇപ്പോള്‍ സിംഗിളാണ്'; തുറന്നു പറഞ്ഞ് നടന്‍ അമിത്

കഴിഞ്ഞ വര്‍ഷം തന്നെ ഇരുവരും പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
'അന്നബെല്ലയുമായുള്ള പ്രണയം തകര്‍ന്നു, ഞാന്‍ ഇപ്പോള്‍ സിംഗിളാണ്'; തുറന്നു പറഞ്ഞ് നടന്‍ അമിത്

ബ്രസീലിയന്‍ ഫിറ്റ്‌നസ് മോഡല്‍ അന്നബെല്‍ ഡാസില്‍വയുമായുള്ള പ്രണയം തകര്‍ന്നെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ അമിത് സാദ്. പ്രണയം തുറന്നു പറഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ബ്രേക്കപ്പായതായി താരം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം തന്നെ ഇരുവരും പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് അമിത് പ്രതികരിച്ചിരുന്നില്ല. 

എന്റെ പ്രണയം തകര്‍ന്നുവെന്നത് സത്യമാണ്. ഞാന്‍ പൂര്‍ണമായി സിംഗിളാണ്. പ്രണയത്തിലാവാന്‍ തയാറാണെന്നും മുംബൈ മിററിനോട് താരം പറഞ്ഞു. ജിമ്മില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് എന്നാണ് ബോളിവുഡ് ലൈഫില്‍ വന്ന റിപ്പോര്‍ട്ട്. സിനിമക്കുവേണ്ടി വര്‍ക്കൗട്ടിന് എത്തിയതായിരുന്നു അമിത്. ബോഡി ബില്‍ഡിങ് മത്സരത്തിനായുള്ള തയാറെടുപ്പിനാണ് അന്നബെല്‍ എത്തിയത്. അതിന് ശേഷം ഇരുവരും ഒന്നിച്ച് രാം ഗോപാല്‍ വര്‍മയുടെ സര്‍കാര്‍ 3 യില്‍ അഭിനയിച്ചിരുന്നു. 

2019 ഓഗസ്റ്റില്‍ ഇരുവരും ബന്ധം വേര്‍പെടുത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ബന്ധത്തില്‍ സീരിയസായിരുന്നു എന്നും എന്നാല്‍ ഒന്നിച്ചു പോകാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ പിരിയുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. 

2018 ഒക്ടോബറിലാണ് ഇരുവരും പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രണയം തകര്‍ന്നതോടെ അന്നബെല്ലയുമായുള്ള എല്ലാ ചിത്രങ്ങളും അമിത് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com