കരുതല്‍ നോട്ടവുമായി സുരേഷ് ഗോപി, കണ്ടഭാവം നടിക്കാതെ ശോഭന; 'വരനെ ആവശ്യമുണ്ട്' ആദ്യ ഗാനം കാണാം

ശോഭന, സുരേഷ് ഗോപി എന്നിവർക്ക് പുറമേ ദുൽഖറും കല്യാണി പ്രിയദർശനും കെപിഎസി ലളിതയും ​ഗാനരം​ഗത്തിലുണ്ട്
കരുതല്‍ നോട്ടവുമായി സുരേഷ് ഗോപി, കണ്ടഭാവം നടിക്കാതെ ശോഭന; 'വരനെ ആവശ്യമുണ്ട്' ആദ്യ ഗാനം കാണാം

ഗംഗയും നകുലനുമായി പ്രേക്ഷകരുടെ മനം കവർന്ന ശോഭനയും സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം വീണ്ടും മുഖാമുഖം. ഇരുവരും ഒന്നിക്കുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

ശോഭന, സുരേഷ് ഗോപി എന്നിവർക്ക് പുറമേ ദുൽഖറും കല്യാണി പ്രിയദർശനും കെപിഎസി ലളിതയും ​ഗാനരം​ഗത്തിലുണ്ട്. 'നീ വാ എന്‍ ആറുമുഖാ' എന്ന ​ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. കല്യാണി നായികയാകുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് കഥ. ഒരു ഫൺ ഫാമിലി എൻ്റർടെയ്നർ ചിത്രമായാണ് ഇതൊരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com