നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഷൂട്ടിങ് തിരക്കിലായതിനാല്‍ പരിശോധന സമയത്ത് നടി വീട്ടിലുണ്ടായിരുന്നില്ല
നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഹൈദരബാദ്: പ്രശസ്ത കന്നട, തെലുങ്ക് നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ വകുപ്പിന്റെ പരിശോധന. ഇന്ന് രാവിലെയാണ് ആദായ നികുതി വകുപ്പ് കൊടക് ജില്ലയിലെ വിരാജ്‌പേട്ടിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. റെയ്ഡ് നടത്തുമ്പോള്‍ രശ്മികയുടെ പിതാവ് മാത്രമാണ് വീട്ടിലുണ്ടായത്.

കന്നടയിലും തെലുങ്കിലും വന്‍പ്രതിഫലം വാങ്ങുന്ന നടിയാണ് രശ്മിക മന്ദാന. മൂന്ന് കാറുകളിലായി എത്തിയ ബംഗളരൂവില്‍ നിന്നുള്ള ആദായ നികുതി സംഘമാണ് പരിശോധന നടത്തിയത്  ഷൂട്ടിങ് തിരക്കിലായതിനാല്‍ പരിശോധന സമയത്ത് നടി വീട്ടിലുണ്ടായിരുന്നില്ല. നടിയുടെ അച്ഛന്റെ ഉടമസ്ഥതയിലാണ് വീട്.

സമീപകാലത്തിറങ്ങിയ നടിയുടെ എല്ലാ ചിത്രങ്ങളും വന്‍ പ്രചാരം നേടിയിരുന്നു. മലയാളത്തില്‍ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും രശ്മിക അഭിനയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com