'സമനില തെറ്റിയപോലെ അയാള്‍ അലറിവിളിച്ചു, ഞാന്‍ ഭയന്നു'; യൂബര്‍ ഡ്രൈവറില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് സോനം കപൂര്‍ 

യൂബര്‍ യാത്രക്കിടെ ഡ്രൈവര്‍ സമനില തെറ്റിയപോലെ അലറിവിളിച്ചുവെന്നും അതുകണ്ട് താന്‍ ഭയന്നുവെന്നുമാണ് താരം പറയുന്നു
'സമനില തെറ്റിയപോലെ അയാള്‍ അലറിവിളിച്ചു, ഞാന്‍ ഭയന്നു'; യൂബര്‍ ഡ്രൈവറില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് സോനം കപൂര്‍ 

യൂബര്‍ ഡ്രൈവര്‍മാരില്‍ നിന്നും നിരവധി പേര്‍ക്കാണ് മോശം അനുഭവമുണ്ടായിട്ടുള്ളത്. ഇപ്പോള്‍ ബോളിവുഡ് നടി സോനം കപൂറാണ് തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. ലണ്ടനില്‍ വെച്ചാണ് താരത്തിന് മോശം അനുഭവമുണ്ടായത്. യൂബര്‍ യാത്രക്കിടെ ഡ്രൈവര്‍ സമനില തെറ്റിയപോലെ അലറിവിളിച്ചുവെന്നും അതുകണ്ട് താന്‍ ഭയന്നുവെന്നുമാണ് താരം പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു സോനത്തിന്റെ പ്രതികരണം. 

'സുഹൃത്തുക്കളെ, എനിക്ക് ലണ്ടനിലെ യൂബര്‍ യാത്രക്കിടെ പേടിപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായി. നല്ലപോലെ കരുതിയിരിക്കൂ. കഴിയുമെങ്കില്‍ പൊതുയാത്രാസൗകര്യം തന്നെ ഉപയോഗപ്പെടുത്തൂ. ഞാനാകെ അസ്വസ്ഥയാണ്..' എന്നായിരുന്നു സോനത്തിന്റെ കുറിപ്പ്. ഇതോടെ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചുകൊണ്ട് സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരും എത്തി. 

സല്‍മാന്‍ ഖാന്‍, ഇഷിത യാദവ്, അനുഷ്‌ക അറോറ തുടങ്ങിയ നിരവധി താരങ്ങളാണ് ട്വീറ്റിനോട് പ്രതികരിച്ചത്. ഇതോടെ തനിക്കുണ്ടായ ബുദ്ധിമുട്ട് വ്യക്തമാക്കി താരം ട്വീറ്റിടുകയായിരുന്നു. 'ഡ്രൈവര്‍ സമനിലതെറ്റിയ പോലെയായിരുന്നു. അയാള്‍ അലറിവിളിക്കുകയായിരുന്നു. അയാളുടെ പെരുമാറ്റം കണ്ട് ഞാനാകെ വിരണ്ടുപോയി. വല്ലാതായി.' എന്നാല്‍ യൂബറില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും താരം വ്യക്തമാക്കി. 

സോനത്തിനുണ്ടായ മോശം അനുഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതോടെ ക്ഷമാപണവുമായി യൂബര്‍ രംഗത്തെത്തി. നടിയ്ക്കുണ്ടായ മോശം അനുഭവത്തില്‍ ഇമെയില്‍ ഐഡി സഹിതം ഒരു പരാതി എഴുതിത്തരുമോ എന്നും കര്‍ശന നടപടി സ്വീകരിക്കാമെന്നും ട്വീറ്റിലുണ്ട്. ആപ്പ് വഴി പരാതിപ്പെടാന്‍ താന്‍ ശ്രമിച്ചതാണെന്നും എങ്കിലും സാങ്കേതികത്തകരാറുകള്‍ മൂലം ഡിസ്‌കണക്ട് ആവുകയായിരുന്നുവെന്നും ആദ്യം ആപ്പ് അപ്‌ഡേറ്റ് ചെയ്യൂവെന്നും സോനം ഇതിനു മറുപടി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com