'ഞാനും എന്റെ രാജകുമാരിയും'; ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപിസുന്ദര്‍
By സമകാലിക മലയാളം ഡെസ് | Published: 17th January 2020 10:27 AM |
Last Updated: 17th January 2020 10:27 AM | A+A A- |
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക ഹിരണ്‍മയി നീണ്ടനാളായി പ്രണയത്തിലാണ്. ഒന്നിച്ചുള്ള മനോഹര മുഹൂര്‍ത്തങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രമാണ് ആരാധകരുടെ മനസു കവരുന്നത്.
'ഞാനും എന്റെ രാജകുമാരിയും' എന്ന അടിക്കുറിപ്പിലാണ് മനോഹര ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇടം ആര്‍ട്ട് കഫേയില്‍ നിന്നുള്ളതാണ് ചിത്രം. വളരെ മനോഹരമായ സ്ഥലമാണെന്നും ഗോപിസുന്ദര്‍ കുറിച്ചിട്ടുണ്ട്. ഗായിക സിത്താരകൃഷ്ണകുമാറും പ്രണയജോഡികള്‍ക്കൊപ്പമുണ്ടായിരുന്നു. സിത്താരക്കൊപ്പമിരിക്കുന്ന ചിത്രവും ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സന്തോഷം, സ്‌നേഹം, അഭിനന്ദനം നന്ദി സിത്താര.. എന്ന കുറിപ്പോടെയായിരുന്നു അഭയ ചിത്രം പങ്കുവച്ചത്. സിത്താരയുടെ മകള്‍ സരയുവിനൊപ്പം പാട്ടുപാടുന്ന വീഡിയോയും ഹിരണ്‍മയി പങ്കുവച്ചിരുന്നു. മധുരരാജ എന്ന ചിത്രത്തിലെ മോഹമുന്തിരി എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഇരുവരും ചേര്‍ന്ന് പാടിയത്.