മമ്മൂട്ടിയും മോഹൻലാലും മുതൽ പൃഥ്വിയും ദുൽഖറും വരെ; മിനിറ്റിനുള്ളിൻ മിന്നിമറയുന്ന താരങ്ങളും മക്കളും (വിഡിയോ)

മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍ താരങ്ങളും അവരുടെ മക്കളും ഒന്നിച്ചുള്ള ചിത്രങ്ങൾ ചേർത്തിരിക്കുന്നതാണ് ലിറിക് വിഡിയോയുടെ പ്രത്യേകത
മമ്മൂട്ടിയും മോഹൻലാലും മുതൽ പൃഥ്വിയും ദുൽഖറും വരെ; മിനിറ്റിനുള്ളിൻ മിന്നിമറയുന്ന താരങ്ങളും മക്കളും (വിഡിയോ)

ച്ഛൻ മക്കൾ ബന്ധത്തിന്റെ മനോഹാരിത കാണിച്ചുകൊണ്ട് അന്വേഷണത്തിലെ പാട്ട്. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ലിറിക് വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 'ഇളം പൂവേ എന്നും നീയാണെൻ ലോകം...' എന്നുതുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍ താരങ്ങളും അവരുടെ മക്കളും ഒന്നിച്ചുള്ള ചിത്രങ്ങൾ ചേർത്തിരിക്കുന്നതാണ് ലിറിക് വിഡിയോയുടെ പ്രത്യേകത. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ടൊവിനോയും വരെ തങ്ങളുടെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളിലൂടെ പാട്ടില്‍ സാന്നിധ്യമാകുന്നു. കുഞ്ഞു ദുല്‍ഖറിനെ എടുത്തു നില്‍ക്കുന്ന മമ്മൂട്ടിയേയും മറിയത്തോടൊപ്പമുള്ള ദുൽഖറും പാട്ടിനിടയിൽ വന്നുപോകുന്നു. 

ഗോകുലിന് ഉമ്മ നല്‍കുന്ന സുരേഷ് ഗോപിയേയും കാളിദാസിനൊപ്പമുള്ള ജയറാമിനെയും പാട്ടില്‍ കാണാം. നിവിൻ, ഇന്ദ്രജിത്, അജു എന്നിവരും ദിലീപ് ശ്രീനിവാസൻ തുടങ്ങിയവരും മക്കൾക്കൊപ്പം പാട്ടിൽ എത്തുന്നു. സുകുമാരനൊപ്പമുള്ള ഇന്ദ്രജിത്തിന്‍റേയും പൃഥ്വിരാജിന്‍റേയും ചിത്രങ്ങളുമുണ്ട്. തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്തും വിജയിയും അജിത്തും വിക്രമമുമെല്ലാം തങ്ങളുടെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളിലൂടെ മിന്നി മറയുന്നു. 

ജോ പോളിന്‍റെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് സന്തോഷാണ് ആണ് ആലാപനം. ലില്ലി എന്ന സിനിമയ്ക്ക് ശേഷം പ്രഷോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം. പ്രഷോഭ് വിജയനാണ് അന്വേഷണം സംവിധാനം ചെയ്യുന്നത്. സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com