വിവാഹസൂചനയുമായി അഞ്ജലി അമീര്‍, വിശേഷാവസരങ്ങൾ വരുന്നെന്ന് കുറിച്ച് നടി പങ്കുവച്ച ചിത്രം 

”ചില വിശേഷാവസരങ്ങള്‍ വരുന്നു” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്
വിവാഹസൂചനയുമായി അഞ്ജലി അമീര്‍, വിശേഷാവസരങ്ങൾ വരുന്നെന്ന് കുറിച്ച് നടി പങ്കുവച്ച ചിത്രം 

‌‘പേരന്പ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജലി അമീര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നായിക എന്ന പേരും ഈ മലയാളി നടിക്ക് സ്വന്തം. എന്നാലിപ്പോൾ നടി വിവാഹിതയാകാൻ ഒരുങ്ങുകയാണെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. 

സ്വർണാഭരണങ്ങൾ അണിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്നുള്ള ഒരു സെൽഫി അഞ്ജലി പങ്കുവച്ചതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരിക്കുന്നത്.  ”ചില വിശേഷാവസരങ്ങള്‍ വരുന്നു” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇതോടെ വിവാഹമാണല്ലേ എന്ന് തിരക്കി ആശംസകളറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ആരാധകർ. 

”കല്യാണം വന്നെത്തി അല്ലെ…”, ”വിവാഹം എപ്പോഴാണ്?”, ”ഇത്ര പെട്ടെന്ന് തന്നെ വേണമായിരുന്നോ” എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നേരത്തെ അഞ്ജലി തന്റെ ലിവിങ് ടുഗെദറിലെ പങ്കാളിക്ക് എതിരെ നടത്തിയ ആരോപണങ്ങള്‍ വലിയ വാർത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com