കണ്ണുകെട്ടി നീതയുടെ ബോട്ടിൽ കാപ്പ് ചലഞ്ച്; വൈറലായി നടിയുടെ വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2020 10:28 AM  |  

Last Updated: 21st January 2020 10:28 AM  |   A+A-   |  

neetha

 

ടുത്തകാലത്ത് സോഷ്യൽമീഡിയ ആഘോഷമാക്കിയ ഒന്നാണ് ബോട്ടിൽ കാപ്പ് ചാലഞ്ച്.  സിനിമാ താരങ്ങൾ മുതൽ സാധാരണക്കാർ വരെ ആവേശത്തോടെയാണ് ഈ ചലഞ്ച് ഏറ്റെടുത്തത്. ഉണ്ണിമുകുന്ദനും നീരജ് മാധവുമെല്ലാം മലയാള നടൻമാരിൽ ഈ ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയവരാണ്. ഇപ്പോഴിതാ ചലഞ്ചിനെ കൂടുതൽ ചലഞ്ചിങ്ങായി അവതരിപ്പിച്ചിരിക്കുകയാണ് റിലീസിനൊരുങ്ങുന്ന എബ്രിഡ് ഷൈൻ ചിത്രം ‘ദ് കുങ്ഫു മാസ്റ്ററി’ലെ നായിക നീത പിള്ള. കണ്ണ് മൂടിക്കെട്ടിയാണ് നീതയുടെ അഭ്യാസം. 

കാൽ തുമ്പുകൊണ്ട് കുപ്പി താഴെ വീഴ്ത്താതെ അടപ്പുമാത്രം ഉരിയെടുക്കുന്ന പ്രകടനങ്ങൾ തന്നെ അത്ഭുതത്തോടെയാണ് കണ്ടത്. അപ്പോഴാണ് കണ്ണ് മൂടിക്കെട്ടി നീതയുടെ പ്രകടനം. നീത തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

‘പൂമരം’ എ‌ന്ന ചിത്രത്തിൽ കോളജ് യൂണിയൻ ചെയർപഴ്സനായ ഐറിനായി അരങ്ങേറ്റം കുറിച്ച നീത ഒരു വർഷത്തെ മാർഷ്യൽ ആർട്സ് പരിശീലനത്തിനു ശേഷമാണ് കുങ്ഫൂമാസ്റ്ററിലെ ഋതുവായത്. ഉത്തരേന്ത്യയിൽ സെറ്റിൽ ചെയ്ത ഒരു മലയാളിപ്പെൺകുട്ടിയാണ് ഋതു. അവരുടെ ജീവിതത്തിലെ ചില നിർണായക സംഭവങ്ങളാണ് സിനിമയുടെ കഥ. 

മേജർ രവിയുടെ മകൻ അർജുനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറമാണ് സിനിമ നിർമ്മിക്കുന്നത്.