നീണ്ട 35 വർഷങ്ങൾ; അവരോടൊപ്പം വീണ്ടും ഒത്തുകൂടി; സന്തോഷം പങ്കിട്ട് ലിസി

By സമകാലിക മലയാളം ഡെസ്‌  |   Published: 21st January 2020 09:58 AM  |  

Last Updated: 21st January 2020 09:58 AM  |   A+A-   |  

lissi

 

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയപ്പെട്ടവരെ കണ്ടതിന്റെ സന്തോഷം പങ്കിട്ട് നടി ലിസി. 35 വര്‍ഷങ്ങള്‍ക്ക് ശേഷം നാദിയ മൊയ്തുവിനേയും സംവിധായകന്‍ ജോഷിയേയും വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് ലിസി വ്യക്തമാക്കിയത്. നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ സച്ചിന്‍റെ വിവാഹത്തിനെത്തിയപ്പോഴാണ്  മൂവരും വീണ്ടും കണ്ടുമുട്ടിയത്.

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോഷി സംവിധാനം ചെയ്ത ഒന്നിങ്ങുവന്നെങ്കില്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ മൂവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം വീണ്ടും അവർ പോസ്റ്റ് ചെയ്തു. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ആ ചിത്രത്തിനൊപ്പം മൂന്ന് പേരും നിൽക്കുന്ന പുതിയ ചിത്രവും ലിസി അതിനൊപ്പം പങ്കുവച്ചു.  

‘അന്നും ഇന്നും, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോഷി സാറിനെ കണ്ടത്. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തില്‍ വച്ചാണ് കൂടിക്കാഴ്ച. നാദിയയേയും ജോഷി സാറിനേയും ഒരുമിച്ച് കണ്ടത് 35 വര്‍ഷത്തിന് മുമ്പ് ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു’- രണ്ട് ചിത്രങ്ങൾക്കൊപ്പം ലിസി ഫെയ്സ്ബുക്കില്‍ കുറിച്ചു.