മകനെ തോളിലെടുത്ത് രഘുവും ഭാര്യയും; മുന്‍ഭാര്യയ്ക്ക് നന്ദി പറഞ്ഞ് അവതാരകന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2020 11:02 AM  |  

Last Updated: 21st January 2020 11:06 AM  |   A+A-   |  

reghu

 

ഹിന്ദി റിയാലിറ്റോ ഷോകളുടെ അവതാരകനായി തിളങ്ങുകയാണ് രഘു റാം. 2020തിന്റെ തുടക്കത്തില്‍ അച്ഛനായതിന്റെ സന്തോഷം രഘു ആരാധകരെ അറിയിച്ചിരുന്നു. ജനുവരി ആറാം തിയതിയാണ് രഘുവും ഭാര്യ നതാലി ഡി ലൂചിയോയും മകനെ വരവേറ്റത്. ഇപ്പോഴിതാ മകനൊപ്പമുള്ള ഇരുവരുടെയും ചിത്രമാണ് രഘു പങ്കുവച്ചിരിക്കുന്നത്. 

'പ്രസന്റിങ്... ദി പ്രൗഡ് പേരന്റ്‌സ്' എന്നാണ് ചിത്രത്തിന് രഘു ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ എടുത്തുള്ള രഘുവിന്റെ ചിത്രവും കുഞ്ഞുമായുള്ള നതാലിയുടെ മറ്റൊരു ചിത്രവുമാണ് ഷെയര്‍ ചെയ്തത്. ചിത്രങ്ങള്‍ പകര്‍ത്തിയത് കുഹു ആണെന്നും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്. കറുത്ത ടീഷര്‍ട്ട് ധരിച്ച് അമ്മയുടെയും അച്ഛന്റെയും തോളില്‍ സുഖമായി കിടക്കുന്ന കുഞ്ഞിന്റെ മുഖം ചിത്രങ്ങളില്‍ കാണാന്‍ സാധിക്കില്ല. 

സമൂഹമാധ്യമങ്ങിളില്‍ പങ്കുവച്ച ഈ രണ്ട് ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത് രഘുവിന്റെ മുന്‍ഭാര്യ സുഗന്ധ ഗാര്‍ഗ് ആണ്. സുഗന്ധയെയാണ് കുഹു എന്ന് രഘു വിളിക്കുന്നത്. റിതം എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.