'മുടി നിലംതൊടണോ? യോഗാസനം ചെയ്താല്‍ മതി'; കുറുക്കുവഴി പറഞ്ഞ് ആന്‍ഡ്രിയ

രസകരമായ അടിക്കുറിപ്പില്‍ ആന്‍ഡ്രിയ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്
'മുടി നിലംതൊടണോ? യോഗാസനം ചെയ്താല്‍ മതി'; കുറുക്കുവഴി പറഞ്ഞ് ആന്‍ഡ്രിയ

നീണ്ട മുടി എന്നും സ്ത്രീകള്‍ക്ക് വീക്ക്‌നസ് ആണ്. മുടി നന്നായി വളരാന്‍ ഓയിലും മറ്റും മാറി മാറി പരീക്ഷിക്കാനും പലരും തയാറാവും. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെറീമിയ പറയുന്നത്. നിലം തൊടുന്ന മുടിവളരാന്‍ ഈ വ്യായാമം പരീക്ഷിച്ചാല്‍ മതി. രസകരമായ അടിക്കുറിപ്പില്‍ ആന്‍ഡ്രിയ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 

ജിമ്മില്‍ യോഗ ചെയ്യുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കാല്‍പ്പാതവും കൈപ്പത്തിയും നിലത്തുകുത്തി വളഞ്ഞു നില്‍ക്കുകയാണ് ആന്‍ഡ്രിയ. ചക്രാസനം പരീക്ഷിച്ചാല്‍ ഇതുപോലെ മുടി നിലംതൊടീക്കാം എന്നാണ് താരത്തിന്റെ രസകരമായ അടിക്കുറിപ്പ്. താരത്തിന്റെ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രസകരമായ അടിക്കുറിപ്പിനെ പ്രശംസിക്കുന്നവരും നിരവധിയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

The best way to let your hair down #chakrasana #yoga #myzen #beatthoseblues

A post shared by Andrea Jeremiah (@therealandreajeremiah) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com