സൂപ്പര്‍താരത്തിനൊപ്പം ടൊവിനോയുടെ പിറന്നാള്‍ ആഘോഷം, വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിയുടെ പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ എത്തിയാണ് ടൊവിനോ പിറന്നാള്‍ ആഘോഷിച്ചത്
സൂപ്പര്‍താരത്തിനൊപ്പം ടൊവിനോയുടെ പിറന്നാള്‍ ആഘോഷം, വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

ലയാളത്തിന്റെ യുവതാരം ടൊവിനോ തോമസിന്റെ പിറന്നാളായിരുന്നു ഇന്നലെ. ഇത്തവണത്തെ പിറന്നാള്‍ താരത്തിന് വളരെ സ്‌പെഷ്യലായിരുന്നു. താന്‍ ഏറ്റവും ആരാധിക്കുന്ന സൂപ്പര്‍താരത്തിനൊപ്പമായിരുന്നു ബര്‍ത്ത്‌ഡേ ബോയുടെ ആഘോഷം. മമ്മൂട്ടിയുടെ പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ എത്തിയാണ് ടൊവിനോ പിറന്നാള്‍ ആഘോഷിച്ചത്. 

ഫോര്‍ട്ട്‌കൊച്ചിയിലെ ലൊക്കേഷനില്‍ എത്തിയ ടൊവിനോ മമ്മൂട്ടിക്കൊപ്പം കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. ബര്‍ത്ത്‌ഡേ ഗാനം പാടി മമ്മൂട്ടി ടൊവിനോയുടെ അടുത്തായി നിന്നു. കേക്ക് മുറിച്ച ടൊവിനോക്ക് താരം മധുരം നല്‍കി. തുടര്‍ന്ന് കുറച്ചു മധുരം മമ്മൂട്ടിയും നുണഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ക്ക് കേക്ക് നല്‍കാനും ടൊവിനോ മറന്നില്ല. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരത്തിന്റെ ആരാധകരുമെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പിറന്നാളുകാരനൊപ്പം സെല്‍ഫി എടുക്കാനുള്ള തിരക്കായിരുന്നു പിന്നീട്. 

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാളാണ് ഇത് എന്നായിരുന്നു ടൊവിനോ പറഞ്ഞത്. തന്റെ കടുത്ത ആരാധകന്‍ കൂടിയായ ടൊവിനോയോട് തോളത്തുതട്ടി മമ്മൂട്ടി പറഞ്ഞു ഹാപ്പി ഹാപ്പി ഹാപ്പി ബര്‍ത്ത്‌ഡേ'. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ടൊവിനോയുടെ സ്‌പെഷ്യല്‍ ആഘോഷം. 31ാം പിറന്നാള്‍ ആഘോഷിച്ച താരത്തിന് ആശംസയുമായി നിരവധി താരങ്ങള്ഡ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com