'അവനേക്കാള്‍ മികച്ച ഒരാളെ എനിക്ക് കിട്ടില്ല', നടി റിച്ച ഛദ്ദ വിവാഹത്തിന് ഒരുങ്ങുന്നു; സൂചന നല്‍കി താരം

അലി സ്വീറ്റ് ഹാര്‍ട്ടാണെന്നും മികച്ച പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നുമാണ് റിച്ച പറയുന്നത്
'അവനേക്കാള്‍ മികച്ച ഒരാളെ എനിക്ക് കിട്ടില്ല', നടി റിച്ച ഛദ്ദ വിവാഹത്തിന് ഒരുങ്ങുന്നു; സൂചന നല്‍കി താരം

ബോളിവുഡ് നടി റിച്ച ഛദ്ദയും കാമുകന്‍ അലി ഫസലുമായുള്ള പ്രണയം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. അടുത്തിടെ റിച്ച എല്ലാ ചടങ്ങുകളിലും പങ്കെടുത്തത് അലിയുടെ കൈപിടിച്ചായിരുന്നു. ഇപ്പോള്‍ വിവാഹത്തിനുള്ള സൂചനകള്‍ നല്‍കിയിരിക്കുകയാണ് താരം. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹത്തെക്കുറിച്ചും അലി ഫസലിനെക്കുറിച്ചും തുറന്നു പറഞ്ഞത്.

വിവാഹത്തെക്കുറിച്ചുള്ള ചിന്തകള്‍ എന്താണ് എന്ന ചോദ്യത്തിന് ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണ് റിച്ച പറഞ്ഞത്. ഞങ്ങള്‍ക്ക് സമയമില്ല. ഞങ്ങള്‍ വിവാഹത്തേക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ തന്നെ അത് ഇങ്ങനെയായിരിക്കും. മാര്‍ച്ചില്‍ എനിക്ക് ഡേറ്റുണ്ടാവില്ല. മേയ് വളരെ ചൂടാണ്. ജൂണില്‍ ഒരു സിനിമയുടെ ഷൂട്ടുണ്ട്. ജൂലൈയില്‍ ഭയങ്കര മഴയായിരിക്കും. നിര്‍മാണ ജോലികള്‍ പോലെയായിരിക്കും എപ്പോഴും. ഞങ്ങള്‍ കാത്തിരിക്കുകയാണ്, ആഘോഷിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്' താരം പറഞ്ഞു.

അലി സ്വീറ്റ് ഹാര്‍ട്ടാണെന്നും മികച്ച പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നുമാണ് റിച്ച പറയുന്നത്. കൂടാതെ ഇതിലും മികച്ചൊരാളെ തന്റെ ജീവിതത്തില്‍ ലഭിക്കില്ലെന്നും താരം വ്യക്തമാക്കി. കവിത, സംഗീതം, സിനിമ, സാഹിത്യം എല്ലാത്തിലും തങ്ങള്‍ക്കും ഒരേപോലെ താല്‍പ്പര്യമാണെന്നും ഒരേ മനസുള്ളയാളെ കണ്ടെത്താന്‍ കഴിയുന്നത് ഒരു അത്ഭുതം തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ജാവേദ് അക്തറിന്റെ 75ാം വിവാഹത്തിന് അലി ഫസലിനൊപ്പമാണ് താരം എത്തിയത്. കൂടാതെ ആമസോണ്‍ സിഇഒ ജെഫ് ബെറോസ് പങ്കെടുത്ത ചടങ്ങിലും റിച്ചക്കൊപ്പം അലി ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com