'ഫേയ്സ്ബുക്കിലെ കമന്റുകൾ വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്'; തുറന്നു പറഞ്ഞ് അമൃത സുരേഷ്

തന്നെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ നീ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് കമന്റ് ചെയ്യുമ്പോള്‍ അതൊക്കെ വിഷമിപ്പിക്കാറുണ്ട്
'ഫേയ്സ്ബുക്കിലെ കമന്റുകൾ വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്'; തുറന്നു പറഞ്ഞ് അമൃത സുരേഷ്

സം​ഗീതവും കുടുംബവും യൂട്യൂബ് ചാനലുമായി ​ഗായിക അമൃത സുരേഷ് വലിയ തിരക്കാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന് ആരാധകരും ഏറെയാണ്. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അമ‌‌ൃത ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ അതിനൊപ്പം തന്നെ അമൃതയെ വിമർശിക്കുന്നവരും നിരവധിയാണ്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന്റെ പേരിലാണ് അമൃത ആക്രമിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം കമന്റുകൾ തന്നെ കരയിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അമൃത. വനിത മാ​ഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

ഫേസ്ബുക്ക് നോക്കി താൻ കരയാറുണ്ടായിരുന്നു. തന്നെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ നീ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് കമന്റ് ചെയ്യുമ്പോള്‍ അതൊക്കെ വിഷമിപ്പിക്കാറുണ്ട്. അപ്പോഴും എന്റെ കുടുംബവും അടുത്ത കൂട്ടുകാരുമാണ് കൂടെ നിന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു ലേര്‍ണിംഗ് സ്‌റ്റേജായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു.  എന്നും തന്നോട് ചേര്‍ന്നുനിന്ന അനുജത്തി അഭിരാമിയാണ് തന്നെ എല്ലാ വിഷമഘട്ടത്തിലും കരുത്തുതന്നെതെന്നും താരം പറയുന്നു.

സിനിമയിൽ അഭിനയിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ചും താരം മനസുതുറന്നു. സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും, അത്തരത്തിലെ വേഷങ്ങള്‍ കിട്ടിയാല്‍ ഒരു കൈ നോക്കാമെന്നും താരം  പറഞ്ഞു. അതിന് ആദ്യപടിയായി തന്റെ യൂട്യൂബ് ചാനലായ അമൃതം​ഗമയിലൂടെ വെബ് സീരീസ് തുടങ്ങുമെന്നും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com