മരട് 357; അനൂപ് മേനോനും ധര്‍മജനും പ്രധാന വേഷം, ശീലുവും നൂറിനും‌‌ നായികമാരാകും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2020 02:54 PM  |  

Last Updated: 24th January 2020 02:54 PM  |   A+A-   |  

maradu

 

റെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റ് വിഷയം സിനിമയാകുമ്പോൾ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് അനൂപ് മേനോനും ധര്‍മജനും. നടിമാരായ ശീലു എബ്രഹാമും നൂറിന്‍ ഷെരീഫും നായികമാരാകും. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം മരട് 357 എന്ന പേരിലാണ് പ്രദർശനത്തിനെത്തുക.

സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രീകരണം ജനുവരി 30ന് കൊച്ചിയില്‍ ആരംഭിക്കും. ദിനേശ് പള്ളത്ത് തിരകഥയൊരുക്കുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് നിർമിക്കുന്നത്.

ഫ്ലാറ്റ് ഒഴിപ്പിക്കലും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് തിരകഥയൊരുക്കിയിരിക്കുന്നത്. കണ്ണന്‍ താമരക്കുളം- ദിനേശ് പള്ളത്ത്- അബ്രഹാം മാത്യു-രവി ചന്ദ്രന്‍ എന്നിവരൊരുമിച്ച പട്ടാഭിരാമന് ശേഷം അണിയറയിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 

മരട് ഫ്ലാറ്റിന് എങ്ങനെ നിർമാണാവകാശം കിട്ടി എന്നതുമുതൽ ചിത്രം ചർച്ചചെയ്യുന്നുണ്ടെന്ന് മുമ്പ് കണ്ണൻ പറഞ്ഞിരുന്നു. ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്ലാറ്റ് ഉടമകളുടെ ജീവിതം കൂടി ചിത്രത്തിൽ പറയുന്നുണ്ടെന്ന് കണ്ണൻ കൂട്ടിച്ചേർത്തു. മരട് വിഷയത്തിൽ നടന്ന ചതിയുടെ അറിയാക്കഥ ചിത്രത്തിലൂടെ പറയുമെന്നും അദ്ദേഹം പറഞ്ഞു.