രജനികാന്ത് ചിത്രത്തിന്റെ നിർമാതാവ് കമൽഹാസൻ?; കൈദി സംവിധായകന്റെ പുതിയ സിനിമ 

രജനികാന്തിന്റെ 169- ാമത്തെ ചിത്രമാകും  ഇത്
രജനികാന്ത് ചിത്രത്തിന്റെ നിർമാതാവ് കമൽഹാസൻ?; കൈദി സംവിധായകന്റെ പുതിയ സിനിമ 

കൈദി എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ നായകനാകുന്നത് രജനീകാന്ത്. സിനിമാലോകം ഏറെ ആവേശത്തിലായ ഈ വാർത്തയ്ക്ക് പിന്നാലെ മറ്റൊരു റിപ്പോർട്ട് പുറത്ത്.  ചിത്രം നിർമിക്കുന്നത്  കമൽഹാസനാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. കമലിന്റെ രാജ് കമൽ ഫിലിംസിന്റെ ബാനറിലാകും ചിത്രം നിർമിക്കുക എന്നാണ് സൂചനകൾ. 

രജനികാന്തിന്റെ 169- ാമത്തെ ചിത്രമാകും  ഇത്. ആദ്യം കമലിനെ നായകനാക്കാനായിരുന്നു ലോകേഷിന്റെ ആ​ഗ്രഹമെങ്കിലും കഥ കേട്ട കമൽ തന്നെയാണ് രജനീകാന്തിന്റെ പേര് നിർദേശിച്ചത്. രജനി പൂർണ സമ്മതം അറിയിച്ചതായും തമിവ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗുക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. 

ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് രഡനീകാന്തിപ്പോൾ. വിജയ് നായകനാകുന്ന മാസ്റ്ററിന്റെ ഷൂട്ടിങ്ങിലാണ് ലോകേഷും. ഇവ പൂർത്തീകരിച്ചതിന് ശേഷമാകും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com