കങ്കണ റണാവത്തിന് പത്മശ്രീ; സ്വപ്‌നം കാണാന്‍ ധൈര്യപ്പെടുന്ന സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് താരം

കങ്കണ റണാവത്തിന് പത്മശ്രീ; സ്വപ്‌നം കാണാന്‍ ധൈര്യപ്പെടുന്ന സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് താരം

ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന് പത്മശ്രീ. 116പേര്‍ക്കാണ് പത്മശ്രീ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് അഞ്ചുപേര്‍ക്ക് പത്രമശ്രീ ലഭിച്ചിട്ടുണ്ട്. സ്വപ്‌നം കാണാന്‍ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും എല്ലാ പെണ്‍മക്കള്‍ക്കും,അമ്മമാര്‍ക്കും  വേണ്ടി പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് താരം പ്രതികരിച്ചു.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, മുന്‍ ക്രിക്കറ്റ് സഹീര്‍ ഖാന്‍, സീരിയല്‍ സംവിധായക എക്ത കപൂര്‍, ഗായകന്‍ അദ്‌നാന്‍ സമി എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com