ഭാഗ്യലക്ഷ്മിയുടെ മകന്‍ വിവാഹിതനായി; ആശംസകളുമായി മലയാളത്തിന്റെ പ്രിയ നായികമാര്‍

വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം
ഭാഗ്യലക്ഷ്മിയുടെ മകന്‍ വിവാഹിതനായി; ആശംസകളുമായി മലയാളത്തിന്റെ പ്രിയ നായികമാര്‍

ബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്‍ വിവാഹിതനായി. എം ജി രാമചന്ദ്രന്‍ നായരുടെയും ശ്രീകലയുടെയും മകള്‍ അഞ്ജനയാണ് വധു. വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. മലയാള സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തില്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നായികമാര്‍ കുടംബസമേതമാണ് വിവാഹത്തിന് എത്തിയത്. പാര്‍വതി ജയറാം, കെപിഎസി ലളിത, ജലജ, നാദിയ മൊയ്തു, മനോജ് കെ ജയന്‍, വിധുബാല, ഷാജി കൈലാസ്, ആനി, മേനക, സുരേഷ് കുമാര്‍, മൈഥിലി തുടങ്ങി നിരവധി താരങ്ങളാണ് വിവാഹത്തിന് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com