പടവെട്ടാന്‍ മരക്കാര്‍ എത്തുന്നു; ടീസര്‍ കാണാം 

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്റെ ടീസറെത്തി
പടവെട്ടാന്‍ മരക്കാര്‍ എത്തുന്നു; ടീസര്‍ കാണാം 

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്റെ ടീസറെത്തി. "വെയിലും തണലും കാറ്റും വീതം തന്ന് വളര്‍ത്തിയ മണ്ണ് ഉമ്മായെ പോലെയാണ്. ആ ഉമ്മായുടെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പോള്‍ തന്നെ വെട്ടിയിടുന്നവരെയാണ് ആണുങ്ങളെന്ന് വിളിക്കുന്നത്", എന്ന മാസ് ഡയലോ​ഗുമായാണ് ടീസറെത്തിയിരിക്കുന്നത്. 

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 

മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26 ന് 5000 തീയെറ്ററുകളിൽ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com