'രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ'; പൃഥ്വിരാജിനൊപ്പം ടൊവിനോയും; ബി​ഗ് ബജറ്റിൽ കറാച്ചി 81

രാജ്യത്തിനെതിരെ നടക്കുന്ന ഐഎസ്ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാൻഡോയുടെ കഥയാണ് കറാച്ചി 81 പറയുന്നത്
'രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ'; പൃഥ്വിരാജിനൊപ്പം ടൊവിനോയും; ബി​ഗ് ബജറ്റിൽ കറാച്ചി 81

രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ പറയാൻ പൃഥ്വിരാജും ടൊവിനോ തോമസും. ബി​ഗ് ബജറ്റിൽ ഒരുക്കുന്ന കറാച്ചി 81 ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കെഎസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫാണ്. രാജ്യത്തിനെതിരെ നടക്കുന്ന ഐഎസ്ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാൻഡോയുടെ കഥയാണ് കറാച്ചി 81 പറയുന്നത്.

ചിത്രത്തിന്റെ അണിയറയിലും വമ്പൻ ടീമാണ്. സുജിത്ത് വാസുദേവാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് മഹേഷ് നാരായണൻ. ചിത്രത്തിൽ വൻ മേക്കോവറിലാവും താരങ്ങൾ എത്തുക എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇലകള്‍ക്ക് മറവിലായി നില്‍ക്കുന്ന പ്രായമായ വ്യക്തിയാണ് പോസ്റ്ററില്‍. പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത് എന്നാണ് ആരാധകര്‍ പറയുന്നത്.


ബി​ഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി ഇന്നലെയാണ് പൃഥ്വിരാജ് ഫേയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച്. ചിത്രത്തെക്കുറിച്ചുള്ള സൂചനകളാണ് കുറിപ്പിലുള്ളത്. '1947–ലെ കാശ്മീർ യുദ്ധത്തിന് ശേഷമുണ്ടായ രണ്ടു യുദ്ധങ്ങളും തോറ്റ ഐഎസ്ഐ ഇന്ത്യയിൽ ഏങ്ങും സീരിസ് ആക്രമണത്തിന് പദ്ധതിയൊരുക്കുന്നു. എന്നാൽ ഇന്ത്യൻ ഇന്റലിജൻസ് നേതൃത്വം ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയൽക്കാരുമായി നാലാമതൊരു യുദ്ധമല്ല ഇതിനു മറുപടി എന്ന് ഇവർക്ക് നിശ്ചയമുണ്ടായിരുന്നു. എന്നാൽ ഐഎസ്ഐ അപ്പോഴേയ്ക്കും അവരുടെ പദ്ധതി ആരംഭിച്ചു കഴിയുകയും ചെയ്തു.

ഇവരെ തടുക്കാൻ റോയുടെ ഉത്തരേന്ത്യൻ, വടക്കു-കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തിൽ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു.  ഇന്ത്യയുടെ ഏറ്റവും മികച്ച കൗണ്ടർ ഇൻസർജൻസി കമാൻഡോയുടെ നേതൃത്വത്തിൽ റോയുടെ ദക്ഷിണേന്ത്യൻ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു. മറ്റുള്ളവർക്ക് അസാധ്യമായത് ഇവർക്ക് ചെയ്യാനാകും. സാറ്റലൈറ്റുകളും, ഡിജിറ്റൽ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ഒരുകൂട്ടം ആളുകളും ഒരു സ്ത്രീയും ആ സാഹചര്യം നേരിട്ട് ഇന്ത്യയെ സുരക്ഷിതമാക്കി. അതെ, രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ.' എന്നാണ് കുറിപ്പിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com