'ചരിത്രം ഈ മൃ​ഗത്തിന് നേരെ തുപ്പും'; അമിത് ഷാക്കെതിരേ രൂക്ഷ വിമർശനവുമായി അനുരാ​ഗ് കശ്യപ്

അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു
'ചരിത്രം ഈ മൃ​ഗത്തിന് നേരെ തുപ്പും'; അമിത് ഷാക്കെതിരേ രൂക്ഷ വിമർശനവുമായി അനുരാ​ഗ് കശ്യപ്

ബിജെപി സർക്കാരിന്റെ കടുത്ത വിമർശകനാണ് സംവിധായകൻ അനുരാ​ഗ് കശ്യപ്. ഇപ്പോൾ ആഭ്യന്തരമന്ത്രി അമിതി ഷാക്കെതിരേ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അനുരാ​ഗ്. അമിത് ഷായെ മൃ​ഗമെന്ന് വിളിച്ചുകൊണ്ടാണ് താരത്തിന്റെ പുതിയ ട്വീറ്റ്. ചരിത്രം ഈ മൃ​ഗത്തിന് നേരെ തുപ്പും എന്നാണ് അനുരാ​ഗ് കുറിച്ചിരിക്കുന്നത്.

'നമ്മുടെ ആഭ്യന്തര മന്ത്രി എത്ര വലിയ ഭീരുവാണ്. അയാളുടെ പോലീസ്, അയാളുടെ വാടകഗുണ്ടകള്‍, അയാളുടെ സ്വന്തം സൈന്യം. എന്നിട്ടും സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നത് നിരായുധരായ പ്രതിഷേധക്കാരെ ആക്രമിച്ചു കൊണ്ടാണ്. അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു. ചരിത്രം ഈ മൃഗത്തിന്റെ മുഖത്ത് തുപ്പും.' അനുരാ​ഗ് കശ്യപ് കുറിച്ചു.

ഡൽഹിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കളെ ഒരു കൂട്ടമാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ട്വീറ്റ്. പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരേ ശക്തമായി സമര രം​ഗത്തുള്ള താരമാണ് അനുരാ​ഗ് കശ്യപ്. ബിജെപിയുടെ വിമർശകനായ അദ്ദേഹം സോഷ്യൽ മീഡിയയിൽ രൂക്ഷ ആക്രമണത്തിന് ഇരയാകാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com