അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നു,  പ്രമുഖ നൃത്ത സംവിധായകനെതിരെ പരാതിയുമായി 33കാരി

മീടു വിവാദത്തില്‍ ആരോപണവിധേയനായ പ്രമുഖ നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ വീണ്ടും പരാതി
അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നു,  പ്രമുഖ നൃത്ത സംവിധായകനെതിരെ പരാതിയുമായി 33കാരി

മുംബൈ: മീടു വിവാദത്തില്‍ ആരോപണവിധേയനായ പ്രമുഖ നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ വീണ്ടും പരാതി. അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ജോലി തടസ്സപ്പെടുത്തുന്നുവെന്നും കാണിച്ച് 33 കാരിയാണ് ഗണേഷ് ആചാര്യയ്‌ക്കെതിരെ രംഗത്തുവന്നത്. ഇതുസംബന്ധിച്ച് വനിതാ കമ്മീഷനിലും പൊലീസ് സ്റ്റേഷനിലും 33കാരി പരാതി നല്‍കി.

2018ല്‍ ബോളിവുഡിനെ പിടിച്ചുകുലുക്കിയ മീടു ആരോപണത്തില്‍ ഇന്ത്യന്‍ സിനിമ, ടെലിവിഷന്‍ നൃത്തസംവിധായകരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഗണേഷ് ആചാര്യയും പ്രതിസ്ഥാനത്താണ്. പ്രമുഖ ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് നടി തനുശ്രീ ദത്തയാണ് രംഗത്തുവന്നത്.  ഷൂട്ടിങ്ങിനിടെ നടന്ന സംഭവത്തില്‍, ചിത്രത്തിന്റെ നൃത്തസംവിധായകനായിരുന്ന ഗണേഷ് ആചാര്യയ്‌ക്കെതിരെയും തനുശ്രീ ദത്ത പരാതി നല്‍കിയിരുന്നു. എന്നാല്‍ തനുശ്രീ ദത്തയുടെ ആരോപണങ്ങള്‍ ആചാര്യ നിഷേധിച്ചതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ നൃത്തസംവിധായകനെതിരെ മറ്റൊരു പരാതി ഉയര്‍ന്നിരിക്കുന്നത്.

അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ജോലി തടസ്സപ്പെടുത്തുന്നുവെന്നും കാണിച്ച് 33 കാരിയാണ് ഗണേഷ് ആചാര്യയ്‌ക്കെതിരെ മുംബൈ അംബോലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നൃത്തസംവിധായിക സരോജ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗണേഷ് ആചാര്യ നിഷേധിച്ചു. തന്റെ നര്‍ത്തകരെ ചൂഷണം ചെയ്യുന്നു എന്ന ആരോപണമാണ് ഗണേഷ് ആചാര്യയ്‌ക്കെതിരെ സരോജ് ഖാന്‍ ഉന്നയിച്ചത്. സിനി ഡാന്‍സേഴ്‌സ് അസോസിയേഷനിലെ പദവി ഗണേഷ് ആചാര്യ ദുരുപയോഗം ചെയ്യുന്നതായും സരോജ് ഖാന്‍ ആരോപിച്ചു. എന്നാല്‍ സരോജ് ഖാന്‍ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്ന് ഗണേഷ് ആചാര്യ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com