ആരാധകന്റെ അതിരുകടന്ന സെല്‍ഫി; കുപിതനായി സല്‍മാന്‍; ഫോണ്‍ തട്ടിപ്പറിച്ചെടുത്തു; വീഡിയോ വൈറല്‍

കുപിതനായ നടന്‍ ആരാധകനില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെടുത്തു
ആരാധകന്റെ അതിരുകടന്ന സെല്‍ഫി; കുപിതനായി സല്‍മാന്‍; ഫോണ്‍ തട്ടിപ്പറിച്ചെടുത്തു; വീഡിയോ വൈറല്‍


പനാജി: അതിരുകടന്ന ആരാധകന്റെ പ്രകടനത്തിന് ചുട്ടമറുപടി നല്‍കി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. വിമാനത്താവളത്തില്‍ നിന്നും തിരക്കിട്ട് നടന്ന് പോകുന്നതിനിടെ ആരാധകന്റെ സെല്‍ഫിയാണ് നടനെ ചൊടിപ്പിച്ചത്. കുപിതനായ നടന്‍ ആരാധകനില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെടുത്തു. ഗോവ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ആരാധകന്റെ അതിരുകടന്ന സെല്‍ഫി ഭ്രമം. വീഡിയോ പകര്‍ത്തല്‍  ഏറെ നേരമായതോടെയാണ് നടന്‍ കുപിതനായി ഫോണ്‍ തട്ടിപ്പറിച്ചത്. പുതിയ ചിത്രമായ രാധെയുടെ ഷൂട്ടിങിനായാണ് നടന്‍ ഗോവയിലെത്തിയത്.

സെല്‍ഫി പകര്‍ത്തിയ ആള്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സംഭവത്തില്‍ നടന്‍ പരാതി നല്‍കിയിട്ടില്ല. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തെ കുറിച്ച് അന്വേഷിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഔപചാരികമായി ആരില്‍ നിന്നും പരാതി ലഭിച്ചില്ലെന്നും എയര്‍പോര്‍്ട്ട് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com