'മിണ്ടാതിരുന്നതുകൊണ്ടു കാര്യമില്ല, ഇതു വീടിനെ വിഭജിക്കുന്ന നിയമമാണ്'; നിലപാടു വ്യക്തമാക്കി പൂജാ ഭട്ട്‌

കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ പ്രശംസിച്ച നടി എതിര്‍ശബ്ദം ഉയര്‍ത്തുക എന്നതാണ് രാജ്യസ്‌നേഹത്തിന്റെ ഏറ്റവും മികച്ച രീതിയെന്നും വ്യക്തമാക്കി
'മിണ്ടാതിരുന്നതുകൊണ്ടു കാര്യമില്ല, ഇതു വീടിനെ വിഭജിക്കുന്ന നിയമമാണ്'; നിലപാടു വ്യക്തമാക്കി പൂജാ ഭട്ട്‌

മുംബൈ; പൗരത്വ നിയമ ഭേദഗതിയെ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കി നടി പൂജ ഭട്ട്. കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ പ്രശംസിച്ച നടി എതിര്‍ശബ്ദം ഉയര്‍ത്തുക എന്നതാണ് രാജ്യസ്‌നേഹത്തിന്റെ ഏറ്റവും മികച്ച രീതിയെന്നും വ്യക്തമാക്കി. മുംബൈയിലെ കൊലാബയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്താണ് പൂജ ഭട്ട് നിലപാട് വ്യക്തമാക്കിയത്.

'നമ്മുടെ നിശബ്ദത നമ്മളേയോ ഗവണ്‍മെന്റുകളേയോ സംരക്ഷിക്കുകയില്ല. കേന്ദ്ര സര്‍ക്കാര്‍ നമ്മളെ യഥാര്‍ത്ഥത്തില്‍ ഒന്നിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ട സമയമാണ് എന്നാണ് സിഎഎക്കും എന്‍ആര്‍സിക്കും എതിരേ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സന്ദേശം. ശക്തമായ തെളിച്ചമുള്ളതു കേള്‍ക്കുന്നതുവരെ ഞങ്ങള്‍ അവസാനിപ്പിക്കില്ല. എതിര്‍ക്കുക എന്നതാണ് രാജ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ രീതി.' പൂജ ഭട്ട് പറഞ്ഞു.

രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയാറാകണം. ഷഹീന്‍ ബാഗിലേയും ലഖ്‌നൗവിലേയുമെല്ലാം സ്ത്രീകളുടെ ശബ്ദം. കൂടുതല്‍ ശബ്ദം ഉയര്‍ത്തണം എന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും താരം വ്യക്തമാക്കി. തന്റെ വീടിനെ വിഭജിക്കുന്ന സിഎഎയും എന്‍ആര്‍സിയേയും പിന്തുണക്കില്ലെന്നും പൂജ വ്യക്തമാക്കി. പ്രമുഖരായ നിരവധി പേരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരേ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് പര്‍ചം ഫൗണ്ടേഷനും വീ ദ പീപ്പിള്‍ ഓഫ് മഹാരാഷ്ട്രയും കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com