'25കാരന്‍ പയ്യന് ചെയ്യാന്‍ പറ്റാത്തതാണ് മമ്മൂട്ടി ചെയ്യുന്നത്, എന്ത് മഹാമായയാണെന്ന് അറിയില്ല'; ഗോകുലം ഗോപാലന്‍

പഠിക്കുന്ന സമയം മുതല്‍ മമ്മൂട്ടിയെ പരിചയമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മകനെപ്പോലെയാണ് തോന്നുന്നത്
'25കാരന്‍ പയ്യന് ചെയ്യാന്‍ പറ്റാത്തതാണ് മമ്മൂട്ടി ചെയ്യുന്നത്, എന്ത് മഹാമായയാണെന്ന് അറിയില്ല'; ഗോകുലം ഗോപാലന്‍

മമ്മൂട്ടി നായകനായി എത്തിയ ഷൈലോക്ക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോള്‍ ഷൈലോക്കിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ഗോകുലം ഗോപാലന്‍. 25 വയസ്സായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് മമ്മൂട്ടി ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. പന്ത്രണ്ടാമത്, രാമു കാര്യാട്ട് സ്മാരക പുരസ്‌കാര വിതരണത്തിനിടെയായിരുന്നു സൂപ്പര്‍താരത്തെ പ്രശംസിച്ചത്.

'ഷൈലോക്ക് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. 25 വയസ്സായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതെന്തൊരു മഹാമായയാണെന്ന് എനിക്കറിയില്ല.' ഗോകുലം ഗോപാലന്‍ പറഞ്ഞു. പഠിക്കുന്ന സമയം മുതല്‍ മമ്മൂട്ടിയെ പരിചയമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മകനെപ്പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു ചരിത്രസിനിമ എടുത്താല്‍ അതില്‍ നായകന്‍ മമ്മൂട്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പഠിക്കുന്ന കാലം തൊട്ടേ മമ്മൂട്ടിയുമായി ലോഗ്യമുണ്ട്. വര്‍ത്തമാനം പറയാറുണ്ട്. അന്നൊക്കെ അനുജനെ പോലെ തോന്നുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ മകനെപ്പോലെയാണ് തോന്നുന്നത്. അദ്ദേഹത്തെ വച്ച് ഞാനെടുത്ത സിനിമയാണ് പഴശിരാജ. ഇനിയൊരു ചരിത്ര ചിത്രം ഞാന്‍ നിര്‍മിച്ചാല്‍ അതില്‍ മമ്മൂട്ടിയായിരിക്കും നായകന്‍.' ഗോകുലം ഗോപാലന്‍ പറഞ്ഞു. അജയ് വാസുദേവാണ് ഷൈലോക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ബോസ് എന്ന കഥാപാത്രമായി നിറഞ്ഞാടുകയാണ് താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com