ഭാമയുടെ മൈലാഞ്ചി കല്യാണം, വേദിയിലെത്തിയത് അരുണിന്റെ കൈപിടിച്ച്; വിഡിയോ വൈറല്‍

കയ്യില്‍ മൈലാഞ്ചി അണിഞ്ഞ് സുന്ദരിയായി ഇരിക്കുന്ന ഭാമയെയാണ് വിഡിയോയില്‍ കാണുന്നത്
ഭാമയുടെ മൈലാഞ്ചി കല്യാണം, വേദിയിലെത്തിയത് അരുണിന്റെ കൈപിടിച്ച്; വിഡിയോ വൈറല്‍

ടി ഭാമയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. കഴിഞ്ഞ ദിവസമാണ് താരം വിവാഹനിശ്ചയത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഹിറ്റാകുന്നത് വിവാഹത്തിന് മുന്നോടിയായുള്ള താരത്തിന്റെ മൈലാഞ്ചി കല്യാണമാണ്. കയ്യില്‍ മൈലാഞ്ചി അണിഞ്ഞ് സുന്ദരിയായി ഇരിക്കുന്ന ഭാമയെയാണ് വിഡിയോയില്‍ കാണുന്നത്.

വരന്‍ അരുണിന്റെ കൈപിടിച്ചാണ് താരം വേദിയില്‍ എത്തിയത്. തീര്‍ത്തും കേരള തനിമയോടെയായിരുന്നു ചടങ്ങുകള്‍. വീടിനുള്ളില്‍ ഒരുക്കിയ മണ്ഡപത്തിലാണ് ചടങ്ങുകള്‍ നടന്നത്. മെഹന്തി ചടങ്ങ് സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sainu Whiteline (@sainu_whiteline) on

വിദേശത്ത് ജോലിയുള്ള മലയാളിയായ അരുണ്‍ ആണ് വരന്‍. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ജനുവരി 30ന് കോട്ടയത്തുവച്ചാണ് വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com