സല്‍മാന്‍ 'അക്രമകാരി'യായ നടന്‍; ഗോവയില്‍ പ്രവേശനം അനുവദിക്കരുത്; മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന

സല്‍മാന്‍ ഖാനെ ഗോവയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന
സല്‍മാന്‍ 'അക്രമകാരി'യായ നടന്‍; ഗോവയില്‍ പ്രവേശനം അനുവദിക്കരുത്; മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന

പനാജി: ഗോവ എയര്‍പോര്‍ട്ടില്‍ വെച്ച് സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത സംഭവത്തിന് പിന്നാലെ സല്‍മാനെതിരെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന.  സല്‍മാന്‍ ഖാന്‍ പരസ്യമായി മാപ്പുപറയണം. അല്ലെങ്കില്‍ ഗോവയിലേക്കുള്ള നടന്റെ പ്രവേശനം വിലക്കണമെന്ന്  എന്‍എസ്‌യുഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

സല്‍മാന്റെ നടപടിക്കെതിരെ ഗോവയിലെ ബിജെപി ജനറല്‍ സെക്രട്ടറി എംപി നരേന്ദ്ര സവായ്ക്കറും രംഗത്തെത്തിയിരുന്നു. സല്‍മാന്റെ ഭാഗത്തുനിന്നുണ്ടായത് മോശം പെരുമാറ്റമാണ്. നിരുപാധികം മാപ്പുപറയാന്‍ സല്‍മാന്‍ തയ്യാറാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ചൊവ്വാഴ്ച രാവിലെയാണ് സല്‍മാന്‍ ഗോവ എയര്‍പോര്‍ട്ടില്‍ എത്തിയത്. അതിനിടെ ആരാധകന്‍ സെല്‍ഫി എടുത്തതാണ് സല്‍മാനെ ചൊടിപ്പിച്ചത്. അതിരുവിട്ട് ആരാധകന്‍ സെല്‍ഫി എടുക്കുന്നതിനിടെ സല്‍മാന്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.

സല്‍മാന്റെ നടപടി സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് എന്‍എസ് യു ഐ പറയുന്നത്. സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ പൊതുവേദിയില്‍ മാപ്പുപറയണം. ആരാധകനെ പരസ്യമായി അപമാനിച്ച, മോശം പെരുമാറ്റത്തില്‍ റെക്കോഡുള്ള നടനെ ഗോവയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും വിദ്യാര്‍ഥി സംഘടന പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com