അന‌ു പക്വതയില്ലാത്ത നടി, അൻഡ്രിയയോട് ധിക്കാരം പറഞ്ഞു;  'തല തല്ലിപ്പൊട്ടിച്ചേനെ' എന്ന് സംവിധായകൻ  (വിഡിയോ)

നടി ആൻഡ്രിയ ജെർമിയയോട് അനു ധിക്കാരത്തോടെ സംസാരിച്ചെന്നാണ് മിസ്കിന്റെ വെളിപ്പെടുത്തൽ
അന‌ു പക്വതയില്ലാത്ത നടി, അൻഡ്രിയയോട് ധിക്കാരം പറഞ്ഞു;  'തല തല്ലിപ്പൊട്ടിച്ചേനെ' എന്ന് സംവിധായകൻ  (വിഡിയോ)

നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് അനു ഇമ്മാനുവൽ. പിന്നീട് മലയാള സിനിമകളില്‍ അനു അഭിനയിച്ചില്ലെങ്കിലും തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ നടി സജീവ സാന്നിധ്യമാണ്. ഇതിനോടകം പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ച നടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുവിന്റെ കന്നി തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ മിസ്‌കിന്‍. തന്റെ പുതിയ ചിത്രമായ 'സൈക്കോ'യുടെ പരസ്യ പ്രചരണത്തിനിടെ മിസ്കിൻ അനുവിനെക്കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുക‌ളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'തുപ്പരിവാലൻ' എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ കാര്യങ്ങൾ പരാമർശിച്ചായിരുന്നു മിസ്കിൻ അനുവിനെ വിമർശിച്ചത്. ചിത്രത്തിൽ ആൻഡ്രിയ ജെർമിയയോട് അനു ധിക്കാരത്തോടെ സംസാരിച്ചെന്നാണ് മിസ്കിന്റെ വെളിപ്പെടുത്തൽ. "അനുവും ആൻഡ്രിയയും ഒന്നിച്ചുള്ള ഷോട്ടുകൾ ചിത്രീകരിക്കുന്നതിനിടെ ആൻഡ്രിയ ജീൻസും അനു കുർത്തയുമാണ്‌ ധരിച്ചിരുന്നത്. കുർത്ത ലിഫ്റ്റിനിടെയിൽ കുടുങ്ങാതെ ശ്രദ്ധിക്കണമെന്ന് ആനുവിന് ആൻഡ്രിയ മുന്നറിയിപ്പ് നൽകി. എന്നാൽ സ്വന്തം കാര്യം നോക്കിയാൽ മതിയെന്നായിരുന്നു അനുവിന്റെ മറുപടി" , ഇത് തന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചെന്നും അപ്പോൾ തന്റെ കയ്യിൽ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ എന്നുമാണ് മിസ്കിന്റെ വാക്കുകൾ.

ഈ സംഭവത്തിന് ശേഷം താൻ അനുവിനെ ശകാരിച്ചെന്നും ആൻഡ്രിയയെപ്പോലെ സീനിയറായ താരത്തോട് ഇത്തരത്തിൽ പെരുമാറുന്നത് വിലക്കിയെന്നും മിസ്കിൻ പറഞ്ഞു. തന്റെ പുതിയ ചിത്രത്തിൻറെ സൈറ്റിൽ അത്തരം പ്രശ്നങ്ങനങ്ങളൊന്നുമില്ലെന്നും എല്ലാവർക്കും പക്വത ഉള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ് വെബ്സൈറ്റായ ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com