കുഞ്ഞ് ജിമി മുതൽ നടി മിയ വരെ, ചിത്രങ്ങൾ കോർത്തിണക്കി ഒരു വിഡിയോ; ഇത് സൈക്കളോജിക്കൽ നീക്കമെന്ന് താരം

കുട്ടിക്കാലം മുതലുള്ള മിയയുടെ ചിത്രങ്ങള്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
കുഞ്ഞ് ജിമി മുതൽ നടി മിയ വരെ, ചിത്രങ്ങൾ കോർത്തിണക്കി ഒരു വിഡിയോ; ഇത് സൈക്കളോജിക്കൽ നീക്കമെന്ന് താരം

ഇന്നലെ പിറന്നാളാഘോഷിച്ച നടി മിയയുടെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മിയക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സഹോദരി ​ജിനി ഒരുക്കിയതാണ് ഈ വിഡിയോ. കുട്ടിക്കാലം മുതലുള്ള മിയയുടെ ചിത്രങ്ങള്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബവുമൊത്തുള്ള ആഘോഷങ്ങളും സന്തോഷനിമിഷങ്ങളും അടങ്ങിയ ചിത്രങ്ങളാണ് വിഡിയോയിൽ കോർത്തിണക്കിയിരിക്കുന്നത്. ‘എന്റെ സഹോദരി ജിനിയുടെ സൈക്കളോജിക്കൽ നീക്കം. നന്ദി ജിനി’, എന്ന് കുറിച്ച് മിയ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഡിയോ പുറത്തുവിട്ടത്.

പിറന്നാളിന് ആശംസകൾ നേർന്ന് എല്ലാവരോടുമുള്ള നന്ദിയും ഇതോടൊപ്പം താരം കുറിച്ചിട്ടുണ്ട്. കുടുംബം, ഓർമ്മകൾ എന്നിങ്ങനെ ഹാഷ്ടാ​ഗുകളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഡിയോയ്ക്ക് കമന്റായി പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നും നിരവധിപ്പേർ എത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com