ഗോ ഗ്രീനുമായി നടി സൗന്ദര്യ, ചിത്രങ്ങള്‍

ദേഹത്തോട് ഒട്ടിക്കിടക്കുന്ന നിയോണ്‍ ഗ്രീന്‍ സീ ത്രൂ ടോപ് ആണ് താരം ധരിച്ചിരിക്കുന്നത്
ഗോ ഗ്രീനുമായി നടി സൗന്ദര്യ, ചിത്രങ്ങള്‍

സിനിമാ താരങ്ങൾത്തിടയിലെ പല്ല് ഡോക്ടർ എന്നാണ് ബോളിവുഡ് നടി സൗന്ദര്യ ശർമ്മ അറിയപ്പെടുന്നത്. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് താരം അഭിനയരം​ഗത്തേക്കെത്തുന്നത്. ഇപ്പോഴിതാ സൗന്ദര്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലാകെ വൈറലാകുന്നത്.

വസ്ത്രധാരണത്തിലൂടെയും ഹരിത സന്ദേശം പ്രചരിപ്പിക്കുകയാണ് സൗന്ദര്യ. നിയോൺ ​ഗ്രീൻ വസ്ത്രത്തിലുള്ള ചിത്രങ്ങൾക്കൊപ്പം ​ഗോ ​ഗ്രീൻ എന്ന ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്. ദേഹത്തോട് ഒട്ടിക്കിടക്കുന്ന നിയോണ്‍ ഗ്രീന്‍ സീ ത്രൂ (see-through) ടോപ് ആണ് താരം ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം കറുപ്പ് നിറത്തിലെ ടൈറ്റ് പാന്റും ധരിച്ചിട്ടുണ്ട്.

ഫുള്‍ സ്ലീവ്, ഫുള്‍ നെക്ക് ടോപ്പിനൊപ്പം അണിഞ്ഞിരിക്കുന്ന നെക്ക് പീസ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. അഴിഞ്ഞുകിടക്കുന്ന മുടിയും ഡീപ് ലിപ്സ്റ്റിക്കും നടിയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

ഡൽഹി സ്വദേശിയായ സൗന്ദര്യ മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞു റെസിഡൻസി അവസരങ്ങൾ തേടി നടക്കുന്നതിനിടയിലാണ് സിനിമയിൽ എത്തുന്നത്. അനുപം ഖേർ നിർമ്മിച്ച റാഞ്ചി ഡയറീസിലാണ് സൗന്ദര്യ ആദ്യമായി നായികയാവുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com