ഡ്രൈവിങ് ലൈസന്‍സിലെ മോശം പരാമർശം; പരസ്യമായി മാപ്പ് ചോദിച്ച് പൃഥ്വിരാജ് (വിഡിയോ)

സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നടൻ
ഡ്രൈവിങ് ലൈസന്‍സിലെ മോശം പരാമർശം; പരസ്യമായി മാപ്പ് ചോദിച്ച് പൃഥ്വിരാജ് (വിഡിയോ)

പൃഥ്വിരാജ് നായകനും നിർമാണ പങ്കാളിയുമായ ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നടൻ. നേതൃചികിത്സാ രം​ഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായ അഹല്യയെക്കുറിച്ചാണ് സിനിമയിൽ പരാമർശിക്കുന്നത്. 'ഡ്രൈവിങ് ലൈസന്‍സിലെ' ഡയലോഗിലൂടെ സ്ഥാപനത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ നൽകിയ പരാതിയിൽ  ഹൈക്കോടതി മുന്‍പാകെ പ‌ൃഥ്വിരാജ് നേരത്തെ ഖേദ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ നടൻ പരസ്യമായി ഖേദ പ്രകടനം നടത്തിയിരിക്കുന്നത്.

താൻ സിനിമയിൽ അഭിനയിക്കുന്ന സമയത്തോ ഡബ്ബിങ് വേളയിലോ അഹല്യ എന്ന പേരിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നതായി അറി‍ഞ്ഞിരുന്നില്ലെന്നും സിനിമയിൽ  പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രമാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ താരം പറയുന്നു. അഹല്യ ഗ്രൂപ്പ് ഉടമസ്ഥർക്കും ജീവനക്കാർക്കും അവിടെ ചികിത്സ തേടിയിട്ടുള്ളവർക്കും ഇതുവഴിയുണ്ടായ വിഷമത്തിന് പൃഥ്വി മാ‌പ്പ് ചോദിക്കുന്നു.

പൃഥ്വിരാജിന്റെ വാക്കുകള്‍

'നമസ്‌കാരം. ഞാന്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ ഒരു സീനില്‍ കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് മോശമായി പരാമര്‍ശിക്കുക ഉണ്ടായി.

ഈ സീനില്‍ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബ് ചെയ്യുമ്പോഴോ അഹല്യ എന്ന പേരില്‍ വലിയ പാരമ്പര്യം ഉള്ള ഒരു ഗ്രൂപ്പ് ഓഫ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്ത്യയിലും പുറത്തും വര്‍ഷങ്ങങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ പരാമര്‍ശിക്കപെട്ടിരിക്കുന്ന അഹല്യ ഹോസ്പിറ്റല്‍ തികച്ചും സാങ്കല്പികം മാത്രമാണ്.

എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങള്‍ക്കും അവിടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടേര്‍സിനും വലിയ രീതിയില്‍ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ,ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയിലെ പ്രധാന നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങള്‍ക്കും, അവിടെ പ്രവര്‍ത്തിക്കുന്ന ഡോക്ടേര്‍സ്‌നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാന്‍ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും ഞാന്‍ മാപ്പു ചോദിക്കുന്നു.നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com