നടി ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ്; കൊച്ചുരാജകുമാരിയുടെ നെറുകയിൽ ചുംബിച്ച് താരം

ഐശ്വര്യ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്ന
നടി ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ്; കൊച്ചുരാജകുമാരിയുടെ നെറുകയിൽ ചുംബിച്ച് താരം

കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് നടി ദിവ്യ ഉണ്ണി. കുഞ്ഞ് രാജകുമാരിയുടെ ചിത്രം ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ്‌ താരമിപ്പോൾ. ഐശ്വര്യ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.

കുഞ്ഞിനെ മാറോട് ചേർത്തുള്ള ഒരു ചിത്രമാണ് ദിവ്യ ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞിന്റെ നെറുകയിൽ ദിവ്യ ചുംബിക്കുന്നത് ചിത്രത്തിൽ കാണാം. ഭർത്താവ് അരുൺ കുമാറാണ് ചിത്രം പകർ‌ത്തിയിരിക്കുന്ന്. എല്ലാവരുടെയും പ്രാർത്ഥനയും അനു​ഗ്രഹങ്ങളും മകൾക്ക് വേണമെന്നാണ് ചിത്രത്തോടൊപ്പം ദിവ്യ കുറിച്ചിരിക്കുന്നത്.

2018 ഫെബ്രുവരിയിലാണ് അരുണ്‍ കുമാറുമായുള്ള ദിവ്യ ഉണ്ണിയുടെ വിവാഹം. എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്. താരത്തിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ താരത്തിന് രണ്ട് മക്കളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com