ഇതുവരെ അഭിനയിച്ചത് ആറ് ഡോക്ടര്‍ വേഷങ്ങളില്‍, ചിലപ്പോള്‍ കാരണം ഇതായിരിക്കാം; ഡോക്ടേഴ്‌സ് ഡേയില്‍ ചാക്കോച്ചന്റെ കുറിപ്പ്

ഇതുവരെ അഭിനയിച്ച ഡോക്ടര്‍ കഥാപാത്രങ്ങളെ ചേര്‍ത്തുവെച്ചുകൊണ്ടാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്
ഇതുവരെ അഭിനയിച്ചത് ആറ് ഡോക്ടര്‍ വേഷങ്ങളില്‍, ചിലപ്പോള്‍ കാരണം ഇതായിരിക്കാം; ഡോക്ടേഴ്‌സ് ഡേയില്‍ ചാക്കോച്ചന്റെ കുറിപ്പ്

ഡോക്ടേഴ്‌സ് ഡേയില്‍ കോവിഡ് പോരാളികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഡോക്ടര്‍ കഥാപാത്രങ്ങളെ നിരത്തിക്കൊണ്ടുള്ള കുഞ്ചാക്കോ ബോബന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ഇതുവരെ അഭിനയിച്ച ഡോക്ടര്‍ കഥാപാത്രങ്ങളെ ചേര്‍ത്തുവെച്ചുകൊണ്ടാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്. 

ഡോ. ഗൗതം, ഡോ. എബി ജോണ്‍, ഡോ എബി, ഡോ ഏബല്‍ തരിയന്‍, ഡോ. സുരേഷ് രാജന്‍, ഡോ. അന്‍വര്‍ ഹുസൈന്‍...ഓണ്‍സ്‌ക്രീനില്‍ നിരവധി ഡോക്ടര്‍ വേഷങ്ങള്‍ ചെയ്തു. ചിലപ്പോള്‍ ഞാന്‍ സെക്കന്‍ഡ് ഗ്രൂപ്പില്‍ പഠിച്ചതുകൊണ്ടാകും. ചിലപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ ഡോക്ടറാവാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാകും. ഡോക്ടേഴ്‌സ് ഡേയില്‍ ജീവിതത്തിലെ യഥാര്‍ത്ഥ ഹീറോക്കളുടെ സമര്‍പ്പണത്തിലും മനുഷ്യത്വത്തിനു മുന്‍പിലും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. കാരണം ഭൂമിയിലെ ദൈവങ്ങളുടെ കൈകളാണ് അവര്‍- കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 

ഇരുവട്ടം മണവാട്ടി, റേസ്, ലോലിപോപ്പ്, ട്രാഫിക്, വൈറസ്, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളിലെല്ലാം കുഞ്ചാക്കോ ബോബന്‍ എത്തിയത് ഡോക്ടറായിട്ടായിരുന്നു. ഡോക്ടര്‍മാര്‍ക്ക് കരുതലുള്ള മുഖമാണ് ഉള്ളതെന്നും അത് ഉള്ളതുകൊണ്ടാകും കൂടുതല്‍ ഡോക്ടര്‍ കഥാപാത്രങ്ങള്‍ ലഭിക്കുന്നത് എന്നാണ് ആരാധകരുടെ കമന്റ്. അതിനിടെ ഡോക്ടര്‍ ലവിനെ എന്താണ് കൂട്ടത്തില്‍ ഉള്‍പ്പെടുത്താത്തതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com