ഇനി വീട്ടിലിരുന്ന് ലൈവ് ഷോകള്‍ ആസ്വദിക്കാം; വിനോദ പരിപാടികള്‍ ഓണ്‍ലൈനിലെത്തിച്ച് ബുക്ക് മൈ ഷോ

'ബുക്ക് മൈ ഷോ ഓണ്‍ലൈന്‍' വഴി വിനോദപരിപാടികള്‍ വീട്ടിലിരുന്ന ലൈവായി ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്
ഇനി വീട്ടിലിരുന്ന് ലൈവ് ഷോകള്‍ ആസ്വദിക്കാം; വിനോദ പരിപാടികള്‍ ഓണ്‍ലൈനിലെത്തിച്ച് ബുക്ക് മൈ ഷോ

കോവിഡ് വ്യാപനത്തെതുടര്‍ന്ന് സിനിമാസ്വാദനത്തില്‍ വന്ന മാറ്റം മറ്റ് വിനോദ പരിപാടികളിലും പ്രതിഫലിപ്പിക്കാന്‍ തുടക്കമിടുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ. 'ബുക്ക് മൈ ഷോ ഓണ്‍ലൈന്‍' വഴി വിനോദപരിപാടികള്‍ വീട്ടിലിരുന്ന ലൈവായി ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇതുവഴി സംഗീത നിശകളും കോമഡി പരിപാടികളും മറ്റ് കലാരൂപങ്ങളും ആളുകളിലേക്കെത്തിക്കും.

ഒരേസമയം 50,000പേര്‍ക്ക് ഒരുമിച്ച് പരിപാടികള്‍ കാണാനുള്ള അവസരമാണ് നിലവില്‍ ഉള്ളത്. ഇത് ഒരു ലക്ഷം പേരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. ലോക്ക്ഡൗണ്‍ കാലത്ത് വിനോദപരിപാടികള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ കൂടുതല്‍ പേര്‍ തത്പരരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു മാറ്റമെന്ന് ബുക്ക് മൈ ഷോ സഹ സ്ഥാപകനും ഡയറക്ടറുമായ പരീക്ഷിത് ദാര്‍ പറഞ്ഞു.

കണ്ടെന്റിന്റെ സുരക്ഷ ഉറപ്പാക്കിയായിരിക്കും ഓണ്‍ലൈനായി എത്തിക്കുകയെന്നും വാട്ടര്‍മാര്‍ക്ക് അടക്കമുള്ളവ വിഡിയോകളില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോപ്പിറൈറ്റ് വ്യവസ്ഥകള്‍ ബാധകമാക്കുമെന്നും ഡൗണ്‍ലോഡ് നിബന്ധനകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് അറിയിക്കും. ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തോടെ സിനിമ ബുക്കിങ്ങുകള്‍ പുനഃരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴും ഓണ്‍ലൈന്‍ ലൈവ് എന്റര്‍ടെയിന്‍മെന്റ് തുടരാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com