ഞെട്ടിക്കും ഈ ട്രെയിലര്‍; ചുരളഴിക്കാതെ ജോസ് പെല്ലിശേരിയുടെ 'ചുരുളി'

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം 'ചുരുളി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി
ഞെട്ടിക്കും ഈ ട്രെയിലര്‍; ചുരളഴിക്കാതെ ജോസ് പെല്ലിശേരിയുടെ 'ചുരുളി'

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം 'ചുരുളി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ജോജു, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 


ലിജോ പെല്ലിശേരിസ് മുവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളും കാടിനകത്ത് ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.

അങ്കമാലി ഡയറീസ്, ജല്ലിക്കട്ട് എന്നിവയാണ് ലിജോയുടേതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com