നഗ്ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് മെസേജ്; പ്രതീക്ഷയുള്ള തലമുറയിലെ 'മണ്ടന്‍ കമന്റ്' തുറന്നുകാട്ടി സാനിയ ഇയ്യപ്പന്‍

2020ലും ഇത്തരം കാര്യങ്ങള്‍ക്കായി പൊരുതേണ്ടി വരുമെന്ന് താന്‍ കരുതിയില്ലെന്ന് സാനിയ
നഗ്ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് മെസേജ്; പ്രതീക്ഷയുള്ള തലമുറയിലെ 'മണ്ടന്‍ കമന്റ്' തുറന്നുകാട്ടി സാനിയ ഇയ്യപ്പന്‍

സോഷ്യല്‍ മീഡിയയില്‍ നഗ്ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് സന്ദേശമയച്ച ആളെ തുറന്നുകാട്ടി നടി സാനിയ ഇയ്യപ്പന്‍. ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു യുവതിയുടെ നഗ്നചിത്രം അയച്ചുനല്‍കി സമാനമായ രീതിയില്‍ ചിത്രമിടാന്‍ പറഞ്ഞ യുവാവിന്റെ മെസേജാണ് സാനിയ പുറത്തുവിട്ടിരിക്കുന്നത്. 2020ലും ഇത്തരം കാര്യങ്ങള്‍ക്കായി പൊരുതേണ്ടി വരുമെന്ന് താന്‍ കരുതിയില്ലെന്ന് സാനിയ പറയുന്നു.

പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷയുള്ള തലമുറ എന്ന മന്ത്രിയുടെ അഭിസബോധന കേട്ടശേഷം ഇത്തരമൊരു സന്ദേശം വന്നപ്പോഴുള്ള വൈരുദ്ധ്യമാണ് സാനിയ തുറന്നുകാട്ടുന്നത്. യുവാക്കളാണ് രാജ്യത്തിന്റെ ഭാവി എന്ന് തനിക്കറിയാമെങ്കിലും ഇത്തരം മണ്ടന്‍ കമന്റുകള്‍ കാണുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും മാതാപിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളുമൊക്കെ സാമാന്യ ബുദ്ധിയും മര്യാദയുമൊക്കെ പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് തനിക്ക് തോന്നുന്നതെന്ന് സാനിയ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ശക്തമായ നിലപാടുകള്‍ തുറന്നുപറയുന്ന നടിമാരില്‍ ഒരാളാണ് സാനിയ. തന്റെ വസ്ത്രധാരണ രീതികള്‍ക്ക് ലഭിക്കുന്ന മോശം കമന്റുകളെ വകവയ്ക്കാതെ ബോള്‍ഡ് ആയ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാറുണ്ട് നടി. ഇതിനുമുന്‍പും തന്റെ നേര്‍ക്കുള്ള സദാചാര ആക്രമണവും അശ്ലീല സന്ദേശങ്ങളും സാനിയ തുറന്നുകാട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com