വെള്ളച്ചാട്ടത്തിനരികിൽ 'അഴകി'യായി ഐശ്വര്യ മേനോൻ; ചിത്രങ്ങൾ വൈറൽ

സിംപിൾ ലുക്കിൽ അതിമനോഹരിയാണ് താരം
വെള്ളച്ചാട്ടത്തിനരികിൽ 'അഴകി'യായി ഐശ്വര്യ മേനോൻ; ചിത്രങ്ങൾ വൈറൽ

ഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാം​ഗോസിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ഐശ്വര്യ മേനോൻ. പിന്നീട് മലയാളം സിനിമയിൽ നമ്മൾ കണ്ടില്ലെങ്കിലും തമിഴിലും കന്നഡയിലും താരം ശ്രദ്ധേയയാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് ഐശ്വര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. 

വെള്ളച്ചാട്ടത്തിന് അരികിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. സിംപിൾ ലുക്കിൽ അതിമനോഹരിയാണ് താരം. സ്ലീവ് ലസ് ക്രോപ് ടോപ്പും പ്രിന്റഡ് പാൻഡ്സുമാണ് താരത്തിന്റെ വേഷം. ഐശ്വര്യയുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന് അരികിലുള്ള പാറയിൽ  ഇരിക്കുന്ന താരത്തെ കണ്ടാൽ മത്സകന്യകയെപ്പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റ്. 

2013 ല്‍ തമിഴ് ചിത്രം ആപ്പിള്‍ പെണ്ണേ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതിനോടകം വിവിധ ഭാഷകളിലായി എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. നാന്‍ സിരിത്താല്‍ എന്നതാണ് 2020ൽ താരത്തിന്‍റേതായി പുറത്തിറങ്ങിയ ചിത്രം. മലയാള സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com