സന മൊയ്തൂട്ടി മലയാള സിനിമയിൽ പാടുന്നു; ആദ്യ ​ഗാനം ഹരിശങ്കറിനൊപ്പം

പുതിയ ചിത്രം ആനന്ദകല്ല്യാണത്തിലൂടെയാണ് സന മലയാളസിനിമയിൽ തുടക്കമിടുന്നത്
സന മൊയ്തൂട്ടി മലയാള സിനിമയിൽ പാടുന്നു; ആദ്യ ​ഗാനം ഹരിശങ്കറിനൊപ്പം

ഗായിക സന മൊയ്തൂട്ടി ആദ്യമായി ഒരു മലയാള സിനിമയിൽ പാടുന്നു. പി.സി സുധീർ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രം ആനന്ദകല്ല്യാണത്തിലൂടെയാണ് സന മലയാളസിനിമയിൽ തുടക്കമിടുന്നത്. വിവിധ  ഭാഷകളിൽ ഒട്ടേറെ ഹിറ്റുഗാനങ്ങൾ ആലപിച്ച് സം​ഗീതപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. സിനിമയിൽ ഗായകൻ കെ.എസ് ഹരിശങ്കറിൻറെ കൂടെയാണ് സന പാടുന്നത്.  

നിഷാന്ത് കോടമന രചിച്ച ഗാനത്തിന് കെ. രാജേഷ്ബാബു സംഗീതം നിർവ്വഹിച്ചിരിക്കുന്നു. സന മൊയ്തൂട്ടിക്ക് പുറമെ പ്രമുഖ ഗായകരായ എം.ജി ശ്രീകുമാർ, ജ്യോത്സ്ന, നജീബ് അർഷാദ്, സുനിൽ കുമാർ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തിൽ പാടുന്നുണ്ട്.

നടൻ അഷ്കർ സൗദാനും പുതുമുഖ നടി അർച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സീബ്ര മീഡിയയുടെ ബാനറിൽ ആണ് എത്തുന്നത്. നടൻ മമ്മൂട്ടിയുടെ സഹോദരീ പുത്രൻ ആണ് അഷ്കർ സൗദാൻ. ബിജുക്കുട്ടൻ, സുനിൽ സു​ഗദ, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂർ , നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com