'അവൻ തിന്മയുടെ ആൾരൂപം, റൊമ്പ കൊടൂരമാന വില്ലൻ'; മാസ്റ്ററിലെ കഥാപാത്രത്തെക്കുറിച്ച് വിജയ് സേതുപതി

സാധാരണ വില്ലനല്ലെന്നും തിന്മയുടെ ആൾരൂപമാണെന്നുമാണ് താരം പറയുന്നത്
'അവൻ തിന്മയുടെ ആൾരൂപം, റൊമ്പ കൊടൂരമാന വില്ലൻ'; മാസ്റ്ററിലെ കഥാപാത്രത്തെക്കുറിച്ച് വിജയ് സേതുപതി

വിജയ് നായകനായി എത്തുന്ന മാസ്റ്ററിനായി കാത്തിരിക്കുകയാണ് ആരാധകർ. മക്കൾ സെൽവൻ വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തെ സ്പെഷ്യലാക്കുന്നത്. ഇപ്പോൾ മാസ്റ്ററിലെ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് വിജയ് സേതുപതി. സാധാരണ വില്ലനല്ലെന്നും തിന്മയുടെ ആൾരൂപമാണെന്നുമാണ് താരം പറയുന്നത്. ഒരു വിഡിയോ അഭിമുഖത്തിനിടെയായിരുന്നു സേതുപതി തന്റെ ഇഷ്ടവേഷത്തെക്കുറിച്ച് പറഞ്ഞത്. 

"മാസ്റ്ററില്‍ ഞാന്‍ ഒരു വില്ലനാണ്. ഒരു കൊടും വില്ലനാണ് ആ കഥാപാത്രം. തിന്മയുടെ ആള്‍രൂപം. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു", വിജയ് സേതുപതി പറയുന്നു. ആദ്യമായല്ല നമ്മൾ വിജയ് സേതുപതിയെ വില്ലൻ വേഷത്തിൽ കാണുന്നത്. രജനീകാന്തിന്റെ പേട്ടയിലും താരം വില്ലൻ വേഷത്തിലായിരുന്നു. കൂടാതെ വിക്രം വേദയിലെ നെ​ഗറ്റീവ് കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനെയെല്ലാം വെല്ലുന്നതാകും ലോകേഷ് കനകരാജ് ചിത്രത്തിലെ വില്ലൻ വേഷം എന്നാണ് സേതുപതിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. 

തെന്നിന്ത്യയിൽ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കേണ്ടിവരുകയായിരുന്നു. ചിത്രത്തിന്‍റെ മുടങ്ങിപ്പോയ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് പകുതിയോടെ പുനരാരംഭിച്ചിരുന്നു.മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com