സിനിമ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എത്തിയത്. നിഗൂഢത നിറച്ച ട്രെയിലർ കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു പെൺ ശബ്ദത്തിനൊപ്പമാണ് ചിത്രത്തിലെ കാടും കഥാപാത്രങ്ങളും കടന്നുവരുന്നത്. ചുരുളിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊപ്പം തന്നെ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ആ ശബ്ദം ആരുടേതാണ് എന്ന സംശയവും ഉയർന്നിരുന്നു. ഇപ്പോൾ തന്റെ ശബ്ദമാണ് അതെന്ന് വിളിച്ചുപറയുകയാണ് നടി ഗീതി സംഗീത. ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ചുരുളിയുടെ ട്രെയിലറിൽ കേൾക്കുന്നത് തന്റെ ശബ്ദമാണെന്ന് താരം പറഞ്ഞത്. ഒപ്പം ലിജോ ജോസ് പെല്ലിശ്ശിരിക്കും ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും നന്ദി പറയാനും മറന്നില്ല. ചുരുളിയിലെ പ്രധാന വേഷത്തിലും ഗീതി എത്തുന്നുണ്ട്. ക്യൂബന്‍ കോളനി, നാൽപത്തിയൊന്ന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗീതി ചുരുളിയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗീതിയുടെ കുറിപ്പ്
അതെ.. അത് എന്റെ ശബ്ദമാണ്..❤️
ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയ്ലറിൽ കേട്ട ആ വോയിസ് ഓവർ എന്റെ ശബ്ദമാണോ എന്ന്.
Lijo Jose Pellissery സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ