വിവാദങ്ങൾക്കിടെ പുത്തൻ ഫോട്ടോഷൂട്ടുമായി ഷംന കാസിം; ചിത്രങ്ങൾ

ഈ വേഷത്തിൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ
വിവാദങ്ങൾക്കിടെ പുത്തൻ ഫോട്ടോഷൂട്ടുമായി ഷംന കാസിം; ചിത്രങ്ങൾ

ബ്ലാക്ക്മെയിൽ കേസ് വാർത്തകളിൽ നിറയുന്നതിനിടെ തന്റെ പുതിയ ഫോട്ടോഷൂട്ടുമായി നടി ഷംന കാസിം. ലെഹങ്ക അണിഞ്ഞ് അതീവ സുന്ദരിയായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ​ഗോൾഡൻ വർക്കുകളുള്ള ക്രീം ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്.  ഫുൾ സ്ലീവ് ഹൈ നെക്ക് വേഷത്തിനൊപ്പം ​വലിയ ഇയറിം​ഗ്സ് മാത്രമാണ് ആക്സസറീസായി അണിഞ്ഞിരിക്കുന്നത്. 

ഫോട്ടോഷൂട്ട് ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്. ഈ വേഷത്തിൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. കൂടാതെ നടിയും അവതാരികയുമായ ദിവ്യ ദർശിനിയും കമന്റുമായി എത്തി. മനോഹരമായിട്ടുണ്ടെന്നും ഡ്രസ് വാങ്ങാൻ താൽപ്പര്യമുണ്ടെന്നുമാണ് കമന്റായി കുറിച്ചത്. 

തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചവർക്കെതിരെ പരാതി നൽകിയതോടെയാണ് ഷംന കാസിം വാർത്തകളിൽ നിറയുന്നത്. വിവാഹആലോചനയുമായാണ് തട്ടിപ്പുകാർ ഷംനയെ സമീപിക്കുന്നത്. ആദ്യം സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ബ്ലാക്ക്മെയിലിലേക്ക് കടന്നതോടെയാണ് താ‌രവും കുടുംബവും പൊലീസിനെ സമീപിച്ചത്. ഇതേ രീതിയിൽ നിരവധി നടിമാരെ തട്ടിപ്പിന് ഇരയാക്കാൻ ഇവർ ശ്രമിച്ചിരുന്നു എന്നാണ് പൊലീസുകാർ പറയുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamna Kasim | Poorna (@shamnakasim) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com