'വിവാഹമോചന സമയത്ത് അവർ എന്നെ വില്ലനാക്കി, മകളോടുള്ള സ്നേഹത്തിന്റെ പേരിൽ കരുവാക്കപ്പെട്ടു'; ബാല

'വിവാഹമോചനം നടക്കുന്ന നാളുകളിൽ ഞാൻ നേരിട്ടതെന്തെന്നോ, എന്റെ മാതാപിതാക്കൾ അനുഭവിച്ചതെന്തെന്നോ, എന്റെ മകളും ഞാനുമായുള്ള ബന്ധമെന്തെന്നോ അവർക്കറിയില്ല'
'വിവാഹമോചന സമയത്ത് അവർ എന്നെ വില്ലനാക്കി, മകളോടുള്ള സ്നേഹത്തിന്റെ പേരിൽ കരുവാക്കപ്പെട്ടു'; ബാല

ടൻ ബാലയും ​ഗായിക അമൃത സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ വീണ്ടും സജീവമാവുകയാണ്. ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. എന്നാൽ ഇത് വ്യാജവാർത്തയാണ് എന്ന് വ്യക്തമാക്കി ബാലയും അമൃതയും രം​ഗത്തെത്തിയിരുന്നു.  ഇപ്പോൾ വിവാഹമോചനത്തെ തുടർന്ന് അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ബാല. അഞ്ചു വർഷം നീണ്ട വിവാഹമോചന കാലഘട്ടത്തിൽ തന്നെ വില്ലനാക്കി മാറ്റാൻ ചിലർ ശ്രമിച്ചു എന്നാണ് ബാല പറയുന്നത്. കൂടാതെ മകളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ താൻ കരുവാക്കപ്പെട്ടെന്നും താരം പറയുന്നു. ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഏകദേശം അഞ്ച് വർഷത്തോളം നീണ്ടുപോയിരുന്നു. ആ സമയത്ത് എന്നെ വില്ലനാക്കി ചിത്രീകരിച്ച് കുറച്ച് പേർ അഭിമുഖങ്ങൾ നൽകുകയുണ്ടായി. എന്നാൽ അതിനോടൊന്നും ഞാൻ പ്രതികരിക്കാൻ പോയില്ല. കുറച്ച് വർഷങ്ങളായി സമൂഹമാധ്യമങ്ങളിലും ഞാൻ സജീവമായിരുന്നില്ല. ആളുകളിൽ നിന്നെല്ലാം ഞാൻ അകന്നിരിക്കുകയായിരുന്നു. എന്നാൽ ഞാൻ നിശബ്ദനായിരിക്കുന്ന സമയം മുഴുവൻ എനിക്കെതിരെ അവർ കരുക്കൾ നീക്കുകയായിരുന്നു.  എനിക്കെതിരെയുള്ള ചില വാർത്തകൾ എന്റെ ചുറ്റിനുമുള്ളവരെയും വേദനിപ്പിക്കാൻ തുടങ്ങിയപ്പോൾ ഇനിയും നിശബ്ദനായിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇപ്പോൾ തന്റെ കൂടെ നിൽക്കുന്നവർ തന്റെ വ്യക്തിത്വം കണ്ട് വന്നവരാണെന്നും അവരെ വിഡ്ഢികളാക്കാൻ നോക്കരുതെന്നും ബാല പറയുന്നു. 

അമൃതയുമായി ഒന്നിക്കുന്നു എന്ന വാർത്ത സൃഷ്‌ടിക്കപ്പെടുകയാണ്. ഫാൻസ്‌ ഉൾപ്പെടുന്നവർ അത് വിശ്വസിക്കാൻ തയാറാവുന്നു. അവർക്ക് യാഥാർഥ്യം എന്തെന്നറിയില്ല വിവാഹമോചനം നടക്കുന്ന നാളുകളിൽ ഞാൻ നേരിട്ടതെന്തെന്നോ, എന്റെ മാതാപിതാക്കൾ അനുഭവിച്ചതെന്തെന്നോ, എന്റെ മകളും ഞാനുമായുള്ള ബന്ധമെന്തെന്നോ അവർക്കറിയില്ല. എന്റെ വ്യക്തിപരമായ കാര്യമായതിനാൽ അത് മറ്റുള്ളവർ അറിയാൻ ഞാൻ താത്പ്പര്യപ്പെടുന്നില്ല. ഞാൻ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എന്റെ സുഹൃത്തുക്കൾക്ക് അറിയാം. എനിക്കവളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ ഞാൻ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു. 

ആരുടേയും പേരുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ അവർക്കു എന്നെയും എന്റെ ആരാധകർക്ക് എന്നോടുള്ള സ്നേഹത്തെയും കച്ചവടമാക്കണം. എന്തെങ്കിലും സംഭവിച്ച്‌ ഞാൻ മരിച്ചാലും അതിൽ നിന്നും ചിലർ പണമുണ്ടാക്കും.ഞങ്ങൾക്കും കുടുംബവും വികാരങ്ങളും ഉണ്ടെന്നു മനസ്സിലാക്കി ഇത്തരം കഥമെനയുന്നവർ അതിൽ നിന്നും മാറിനിൽക്കണം. എല്ലാ അഭിനേതാക്കൾക്കും അവരുടേതായ വ്യക്തി ജീവിതമുണ്ട്. ഞാൻ ഒരു നല്ല നടൻ ആണോ എന്നെനിക്കറിയില്ല. പക്ഷെ ഞാനൊരു നല്ല അച്ഛനാണ്. ആ പദവി എന്നിൽ നിന്നും പറിച്ചെടുത്തപ്പോൾ ഞാൻ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. - ബാല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com