100 ദിവസങ്ങൾക്കു ശേഷം പുതിയ മലയാളചിത്രം, അർധരാത്രിയിലെ ഓൺലൈൻ റിലീസ്; വലിയ അഭിമാനമെന്ന് വിജയ് ബാബു 

ഇന്ന് പുലർച്ചെ 12 മണിക്ക് സിനിമ റിലീസ് ചെയ്തത്
100 ദിവസങ്ങൾക്കു ശേഷം പുതിയ മലയാളചിത്രം, അർധരാത്രിയിലെ ഓൺലൈൻ റിലീസ്; വലിയ അഭിമാനമെന്ന് വിജയ് ബാബു 

ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ നിർമ്മിച്ച്‌ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. സൂഫിയുടേയും (നവാഗതനായ ദേവ് മോഹന്റെ കഥാപാത്രം) അയാളെ പ്രണയിക്കുന്ന ഹിന്ദു പെൺകുട്ടിയുടേയും (അദിതി റാവു ഹൈദരിയുടെ സുജാത എന്ന കഥാപാത്രം) കഥയാണ് ചിത്രം പറയുന്നത്. ഇരുന്നൂറിൽ അധികം രാജ്യങ്ങളിലാണ് ഇന്ന് പുലർച്ചെ 12 മണിക്ക് സിനിമ റിലീസ് ചെയ്തത്‌. 

ഒടിടി റിലീസ് നടത്തുന്ന ആദ്യമലയാള സിനിമയായി സൂഫിയും സുജാതയും. ഫ്രൈഡെ ഫിലിംസിനുവേണ്ടി വിജയ് ബാബുവാണ് ചിത്രം നിർമിച്ചത്. കോവിഡിനെതുടർന്ന് തിയറ്ററുകൾ തുറക്കാൻ വൈകുമെന്നുറപ്പായതോടെ സിനിമയുടെ തിയറ്റർ റിലീസിന് കാത്തിരിക്കേണ്ടെന്ന് അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. സിനിമ പ്രേക്ഷകരിലേക്കെത്തുന്നതിന്റെ സന്തോഷം വിജയ് ബാബു പങ്കുവച്ച‌ു. 

"ഇന്ന് രാത്രി 12 മണി മുതൽ ഇരുനൂറിൽ അധികം രാജ്യങ്ങളിൽ ആളുകൾക്ക് ഒരേ സമയം സൂഫിയും സുജാതയും കാണാം. എന്നെയും ഫ്രൈഡേ ഫിലിം ഹൗസിനെയും സംബന്ധിച്ച്‌ ഇതൊരു ചരിത്രമുഹൂർത്തമാണ്. ആദ്യമായി മലയാളത്തിൽ നിന്നും OTT പ്ലാറ്റ്‌ഫോമിൽ എസ്ക്ലൂസിവ് ആയി ഇറങ്ങുന്ന സിനിമ ആണിത് എന്നതിൽ വലിയ അഭിമാനം!

ഒരു പുതിയ മലയാളചിത്രം ഇറങ്ങിയിട്ട്‌ നൂറിൽ അധികം ദിവസങ്ങൾ ആയിരിക്കുന്നു. ഈ സമയത്ത് ഈ കുഞ്ഞുസിനിമയുടെ റിലീസ് മലയാളി പ്രേക്ഷകർക്ക് ഒരു ചെറുസന്തോഷം എങ്കിലും നൽകുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരാണ്!

ഫ്രൈഡേയുടെ എല്ലാ സിനിമകൾക്കും തന്നത് പോലെയുള്ള പിന്തുണ സൂഫിക്കും സുജാതക്കും നിങ്ങൾ നൽകും എന്ന വിശ്വാസത്തിൽ, ഈ സിനിമയുടെ ചിത്രീകരണസമയം തുടങ്ങി ഇതുവരെ കൂടെനിന്ന എല്ലാവർക്കും ഒരുപാട് സ്നേഹവും നന്ദിയും", വിഡയോ ബാബും ഫേസ്ബുക്കിൽ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com