കാസ്റ്റിങ് ഏജൻസിക്കും രജിസ്ട്രേഷൻ, തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ ഫെഫ്ക; സംശയനിവാരണത്തിന് ഫോൺ നമ്പറുകൾ പുറത്തുവിട്ടു 

കാസ്റ്റിങ് കോളുകളുടെ ആധികാരികത ഉറപ്പുവരുത്താൻ പ്രത്യേക ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ട്
കാസ്റ്റിങ് ഏജൻസിക്കും രജിസ്ട്രേഷൻ, തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ ഫെഫ്ക; സംശയനിവാരണത്തിന് ഫോൺ നമ്പറുകൾ പുറത്തുവിട്ടു 

സിനിമയുമായി ബന്ധപ്പെട്ടുള്ള കാസ്റ്റിങ് കോളുകൾ വഴി തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി ഫെഫ്ക. ഇത്തരം കാസ്റ്റിങ് കോളുകളുടെ ആധികാരികത ഉറപ്പുവരുത്താൻ പ്രത്യേക ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ട്. കൂടാതെ കാസ്റ്റിങ് ഏജൻസിക്കും കാസ്റ്റിങ് ഡയറക്ടേർസിനുമായി പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും സംഘടന ഏർപ്പെടുത്തുന്നുണ്ട്.

+91 9645342226 എന്ന നമ്പറിൽ വിളിച്ച് സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ്. സ്ത്രീകൾക്കും ട്രാൻസവുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കുമായി +91 9846342226 എന്ന നമ്പർ പുറത്തുവിട്ടിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ നിന്ന് കാസ്റ്റിങുമായി ബന്ധപ്പെട്ടും അല്ലാതേയും ഉണ്ടാകുന്ന ദുരനുഭവങ്ങൾ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ നമ്പർ പ്രയോജനപ്പെടുത്താവുന്നതാണ്. 

ഫെഫ്കയുടെ കുറിപ്പ്:

സിനിമയിൽ അവസരം നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി ആളുകളെ പലവിധത്തിൽ ചൂഷണം ചെയ്യുന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണല്ലോ.

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർ ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ ഓർമ്മപ്പെടുത്തി.

പെൺകുട്ടികൾക്ക് ചലച്ചിത്ര മേഖലയിൽ നിന്ന് കാസ്റ്റിങുമായി ബന്ധപ്പെട്ടും അല്ലാതേയും ഉണ്ടാകുന്ന ദുരനുഭവങ്ങൾ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഫെഫ്ക വിമൻസ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്‌. +91 9846342226 എന്ന നമ്പരിൽ സ്ത്രീകൾക്കും ട്രാൻസവുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും ബന്ധപ്പെടാവുന്നതാണ് .

+91 9645342226 എന്ന നമ്പറിൽ സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ് .

ഈ വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിർമ്മിക്കുന്നുണ്ട്‌. പ്രശസ്‌ത യുവ അഭിനേത്രി അന്ന ബെൻ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്നത് യുവ തലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രകാരൻ ജോമോൻ ടി ജോൺ ആണ് . കോവിഡ് 19 ന്റെ വ്യാപനം തടയാൻ ഫെഫ്ക നിർമ്മിച്ച 9 ബോധവൽക്കരണ ഹ്രസ്വ ചിത്രങ്ങളേയും ആവേശപൂർവ്വം സ്വീകരിച്ച പ്രേക്ഷകർക്ക്‌ മുമ്പിലേക്ക് ഫെഫ്കയുടെ യൂട്യൂബ് ചാനൽ വഴി തന്നെയാകും പുതിയ ചിത്രവും എത്തുക .

ഒപ്പം, casting agency/ casting directors നുമായി ഫെഫ്ക പ്രത്യേക റജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തുന്നു. ഫെഫ്കയിൽ റജിസ്റ്റർ ചെയ്യപ്പെട്ട casting agencies/ directors-ന്റെ പൂർണ്ണവിവരങ്ങൾ പ്രൊഡ്യുസേർസ്സ്‌ അസ്സോസിയേഷൻ, അമ്മ, ഡയറക്റ്റേർസ്സ്‌ യൂണിയൻ, പ്രൊഡക്ഷൻ എക്സിക്യുറ്റൈവ്സ്‌ യൂണിയൻ എന്നീ സംഘടനകൾക്ക്‌ കൈമാറും. Audition/ Casting എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ നടന്നുവരുന്ന ചൂഷണങ്ങൾക്ക്‌ വലിയ തോതിൽ തടയിടാൻ ഈ സംവിധാനം പ്രയോജനപ്പെടും എന്നാണ്‌ ഫെഫ്ക കരുതുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com