വീട്ടിലിരുന്ന കാർഡിയോ വർക്കൗട്ട് ചെയ്യാം, വിഡിയോയുമായി നടി ഭാഗ്യശ്രീ
By സമകാലിക മലയാളം ഡെസ്ക് | Published: 03rd July 2020 12:59 PM |
Last Updated: 03rd July 2020 12:59 PM | A+A A- |

1989ൽ പുറത്തിറങ്ങിയ 'മേ നേ പ്യാർ കിയാ' എന്ന ഒറ്റച്ചിത്രത്തിലൂടെ ബോളിവുഡിന്റെ ഇഷ്ടനായികയായി മാറിയ നടിയാണ് ഭാഗ്യശ്രീ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും ഭാഗ്യശ്രീ തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച കാണിച്ചില്ല. ബോളിവുഡിലെ മറ്റ് താരങ്ങളെ പോലെ തന്നെ 51കാരിയായ ഭാഗ്യശ്രീയും വർക്കൗട്ട് പതിവാക്കി.
ഇൻസ്റ്റാഗ്രാമിൽ സജീവയായ നടി തന്റെ വർക്കൗട്ട് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഭാഗ്യശ്രീയുടെ പുതിയ വർക്കൗട്ട് വിഡിയോയാണ് വൈറലാകുന്നത്. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന കാർഡിയോ വർക്കൗട്ടാണ് നടി ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. റെസിസ്റ്റന്റ് ബാൻഡുകൾ ഉപയോഗിച്ചുള്ളതാണ് വർക്കൗട്ട്.
'ഒന്നും നിങ്ങളെ പിന്നോട്ടുവലിക്കാൻ അനുവദിക്കരുത്' എന്ന് കുറിച്ചാണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിശ്വസിക്കൂ,നേടു, പ്രചോദിപ്പിക്കൂ തുടങ്ങിയ ഹാഷ്ടാഗുകളും വിഡിയോയ്ക്ക് നൽകിയിട്ടുണ്ട്.