'ഹിന്ദു മതവികാരം വ്രണപ്പെടുത്തി'; ആലിയയ്ക്കും മഹേഷ് ഭട്ടിനുമെതിരേ പരാതി 

കൈലാസ് മാനസരോവറിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉപയോ​ഗിച്ചിരിക്കുന്നത്
'ഹിന്ദു മതവികാരം വ്രണപ്പെടുത്തി'; ആലിയയ്ക്കും മഹേഷ് ഭട്ടിനുമെതിരേ പരാതി 

തവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സഡക് 2 നിർമ്മാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവർക്കും നടി ആലിയ ഭട്ടിനുമെതിരെ പരാതി. സിനിമയുടെ പോസ്റ്റർ ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കൈലാസ് മാനസരോവറിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉപയോ​ഗിച്ചിരിക്കുന്നത്.  

മുസഫർപൂർ സ്വദേശിയായ ചന്ദ്ര കിഷോർ പരാശർ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. മത വികാരങ്ങളെ മനഃപൂർവ്വം പ്രകോപിപ്പിക്കൽ (ഐപിസി 295 എ), ക്രിമിനൽ ഗൂഢാലോചന (120 ബി ) എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജൂലൈ 8 ന് വീണ്ടും വാദം കേൾക്കും. 

ആലിയയ്ക്ക് പുറമേ സഞ്ജയ് ദത്ത് ,പൂജാ ഭട്ട് , ആദിത്യ റോയ് കപൂർ എന്നിവരാണ്  'സഡക് 2'ലെ അഭിനേതാക്കൾ. ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആദ്യമായാണ് ആലിയ മഹേഷ് ഭട്ട് ചിത്രത്തിൽ അഭിനയിക്കുന്നതും. 

1991-ൽ പുറത്തിറങ്ങിയ സഡക്കിന്റെ രണ്ടാം ഭാ​ഗമാണ് പുതിയ ചിത്രം. 29  മുമ്പിറങ്ങിയ സിനിമയിൽ മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു. ഓൺലൈൻ റിലീസിന് ഒരുങ്ങുന്ന ചിത്രം ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തു.റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com