'ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്, ടിനിക്ക് നീതി കിട്ടിയേ പറ്റൂ'; ഹരീഷ് പേരടി

താൻ നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ടിനി ടോം രം​ഗത്തെത്തിയിരുന്നു
'ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്, ടിനിക്ക് നീതി കിട്ടിയേ പറ്റൂ'; ഹരീഷ് പേരടി

ടൻ ടിനി ടോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് നടൻ ഹരീഷ് പേരടി. നടി ഷംന കാസിം നൽകിയ ബ്ലാക്ക്മെയിൽ ‍ കേസിൽ ടിനി ടോമിനെ പൊലീസ് ചോദ്യം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് വാർത്തവന്നതിന് പിന്നാലെയാണ് താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. തുടർന്ന് താൻ നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ടിനി ടോം രം​ഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പിന്തുണയുമായി ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. സിനിമാനടനയാതുകൊണ്ട് മാത്രം ഇയാൾക്കെന്താ മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടുണ്ടോ എന്നാണ് ഹരീഷ് ചോദിക്കുന്നത്. ടിനിക്ക് നീതി കിട്ടണമെന്നും അദ്ദേഹം കുറിച്ചു. 

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

പൊലീസ് വിളിച്ച് ചോദ്യം ചെയ്യുകയോ മൊഴി രേഖ പെടുത്തുകയോ ഒന്നും നടക്കാത്ത ഒരു സാഹചര്യത്തിൽ കുറച്ച് സിനിമകളിൽ അഭിനയിച്ചു പോയി എന്ന ഒറ്റ കാരണത്താൽ ഒരു ഓൺലൈൻ മാധ്യമത്തിന്റെ അതിക്രൂരമായ മാധ്യമ വിചാരണക്ക് വിധേയമാക്കപ്പെട്ട ഒരു മനുഷ്യൻ …

സിനിമാനടനയാതുകൊണ്ട് മാത്രം ഇയാൾക്കെന്താ മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടുണ്ടോ?…പള്ളി പറമ്പിലും അമ്പല പറമ്പിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരൻ സാസംകാരിക കേരളത്തിന്റെ മുന്നിൽ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു…

ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്…ഒരു മൊബൈൽ ക്യാമറയിൽ ആർക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവർത്തനം ?…ഇത്രയും സത്യസന്ധമായി തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ ടിനിക്ക് നീതി കിട്ടിയേ പറ്റൂ…

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com