'ഈ വര്‍ഷം സിനിമയുണ്ടായേക്കില്ല', ജീവിക്കാനായി പലചരക്കു കട തുടങ്ങി സംവിധായകന്‍ ആനന്ദ്

പത്ത് വര്‍ഷമായി തമിഴ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദാണ് ജീവിക്കാനായി കച്ചവടം തുടങ്ങിയത്
'ഈ വര്‍ഷം സിനിമയുണ്ടായേക്കില്ല', ജീവിക്കാനായി പലചരക്കു കട തുടങ്ങി സംവിധായകന്‍ ആനന്ദ്

ചെന്നൈ; കൊറോണ വ്യാപനം സിനിമ മേഖലയിലുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. നിര്‍മാതാക്കള്‍ മുതല്‍ ലൈറ്റ് ബോയ് വരെയുള്ളവരുടെ ജീവിതം ദുഷ്‌കരമായിരിക്കുകയാണ്. ജീവിതം തള്ളിനീക്കാന്‍ മീന്‍, പച്ചക്കറി വില്‍പ്പനയിലേക്ക് കടന്നവരും നിരവധിയാണ്. വരുമാനമാര്‍ഗം നിന്നതോടെ പലചരക്ക് കട ആരംഭിച്ചിരിക്കുകയാണ് ചെന്നൈയിലെ ഒരു സംവിധായകന്‍.

പത്ത് വര്‍ഷമായി തമിഴ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദാണ് ജീവിക്കാനായി കച്ചവടം തുടങ്ങിയത്. സ്വരുക്കൂട്ടിവെച്ച പൈസ ഉപയോഗിച്ച് സുഹൃത്തിന്റെ ബില്‍ഡിങ് വാടകയ്‌ക്കെടുത്താണ് ചെന്നൈയിലെ മൗലിവക്കത്താണ് കട ഇട്ടത്. ലോക്ക്ഡൗണ്‍ സമയത്ത് താന്‍ വീടിനുള്ളില്‍ വെറുതെ ഇരിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ പലചരക്ക് കട മാത്രം തുറക്കാന്‍ അനുവാദമുള്ളൂ എന്ന് അറിഞ്ഞതോടെയാണ് കട തുടങ്ങാന്‍ തീരുമാനിച്ചത് എന്നാണ് ആനന്ദ് പറയുന്നത്. അരി, എണ്ണ തുടങ്ങിയ എല്ലാ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്നും വില കുറച്ചുവില്‍പ്പന നടത്തുന്നതിനാല്‍ വാങ്ങാനായി ധാരാളം പേര്‍ വരുന്നുണ്ടെന്നുമാണ് ആനന്ദ് പറയുന്നത്. 

ഈ വര്‍ഷം സിനിമ മേഖല തുറക്കാന്‍ സാധ്യതയില്ലെന്ന് തോന്നിയതോടെയാണ് കട ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മാളുകളും പാര്‍ക്കുകളും ബീച്ചുകളും തുറന്നതിന് ശേഷം മാത്രമേ തീയെറ്ററുകള്‍ തുറക്കുകയൊള്ളൂ. അതിന് ശേഷം മാത്രമേ ഞങ്ങള്‍ക്ക് കരിയര്‍ ഉണ്ടാകൂ. അതുവരെ തന്റെ പലചരക്ക് കടയില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ. ഒരു  മഴൈ നാങ്കു സാരല്‍, മൈന മഴൈ എന്നീ ചിത്രങ്ങളിലൂടെയാണ് ആനന്ദ് ശ്രദ്ധ നേടുന്നത്. പുതിയ ചിത്രത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു ലോക്ക്ഡൗണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com